നിങ്ങളുടെ കരൾ സുരക്ഷിതമാണോ? കരൾ സംബന്ധമായ രോഗങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാം; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

Spread the love

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. കരളിന്റെ പ്രവർത്തനം തകരാറിലായാല്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും.

video
play-sharp-fill

ചർമ്മത്തിലും കണ്ണിന്റെ വെള്ളയിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നത് കരള്‍ രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. മൂത്രത്തിനും കടുത്ത മഞ്ഞനിറം ഉണ്ടാകും. രക്തത്തിലെ ചുവന്ന രക്താണുക്കള്‍ നശിക്കുമ്പോൾ ഉണ്ടാകുന്ന ബിലിറൂബിൻ എന്ന മഞ്ഞനിറമുള്ള പദാർത്ഥത്തെ സംസ്കരിക്കാൻ കരളിന് കഴിയാത്ത അവസ്ഥയാണ് ഇത്.

അതുപോലെ, മലത്തിന്റെ നിറം സാധാരണയില്‍ നിന്ന് മാറി വെളുത്ത നിറത്തിലാകുന്നതും ഒരു ലക്ഷണമാണ്. ശരീരത്തില്‍ അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് കരള്‍ രോഗത്തിന്‍റെ മറ്റൊരു ലക്ഷണമാകാം. കരളിന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍, പിത്തരസത്തിലെ ലവണങ്ങള്‍ രക്തത്തില്‍ അടിഞ്ഞുകൂടി ചർമ്മത്തിനടിയില്‍ എത്തുന്നു. ഇതാണ് ചൊറിച്ചിലിന് കാരണമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരളിന്‍റെ പ്രവർത്തനവും നമ്മുടെ ചർമ്മവും തമ്മില്‍ അടുത്ത ബന്ധമുണ്ട്.ശരീരത്തിലെ നീര്‍ക്കെട്ടും തടിപ്പും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വയറുവേദന, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയവയും കരളിന്‍റെ അനാരോഗ്യത്തിന്‍റെ സൂചനകളാകാം. വിശപ്പ് കുറയുന്നതും കരളിന്‍റെ പ്രവർത്തനം മോശമായതിന്‍റെ സൂചനയാണ്. ദഹനത്തെ സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുന്നത് കരളാണ്. കരളിന് രോഗം ബാധിക്കുമ്പോൾ പിത്തരസത്തിന്റെ ഉത്പാദനം കുറയുകയും ദഹനപ്രക്രിയ താളം തെറ്റുകയും ചെയ്യും.

നിങ്ങള്‍ക്ക് ഇടയ്ക്കിടെ മുറിവുകള്‍ ഉണ്ടാകുകയോ, ചെറിയ മുറിവില്‍ നിന്നുപോലും രക്തസ്രാവം നില്‍ക്കാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഉടൻ ഒരു ഡോക്ടറെ കാണണം. ഇതും കരള്‍ രോഗത്തിന്റെ ലക്ഷണമാകാം. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നത് കരളാണ്.

കരളിന്‍റെ പ്രവര്‍ത്തനം അവതാളത്തിലായതിന്‍റെ ചില സൂചനകളാണ് ഇവയൊക്കെ. ഈ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. ഇത്തരത്തിൽ എന്തെങ്കിലും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സയ്ക്കാതെ ഉടൻതന്നെ ആരോഗ്യ വിദഗ്ധരെ സമീപിക്കുക.