video
play-sharp-fill

കരൾ രോഗികൾക്ക് താക്കീതുമായി ലോകാരോഗ്യസംഘടന…  പ്രത്യേകം മരുന്ന് വേണ്ടാ..  “ശരിയായ മരുന്ന് ഭക്ഷണം തന്നെ”

കരൾ രോഗികൾക്ക് താക്കീതുമായി ലോകാരോഗ്യസംഘടന… പ്രത്യേകം മരുന്ന് വേണ്ടാ.. “ശരിയായ മരുന്ന് ഭക്ഷണം തന്നെ”

Spread the love

രൾ രോഗികൾക്ക് താക്കീതുമായി ലോകാരോഗ്യസംഘടന. കരൾ രോഗികൾക്ക് പ്രത്യേകം മരുന്ന് കഴിക്കേണ്ടെന്നും, അവർ കഴിക്കുന്ന ഭക്ഷണം തന്നെയാണ് അവരുടെ മരുന്ന് എന്നുമാണ് ലോകാ ലോകാരോഗ്യസംഘടന നൽകുന്ന സന്ദേശം.

ഏപ്രിൽ 19നായിരുന്നു ലോകമെമ്പാടും കരൾ രോഗദിനം ആചരിച്ചത്. കരൾ രോഗം തിരിച്ചറിയാനായി എട്ട് ലക്ഷണങ്ങൾ ശരീരം കാണിക്കുന്നു.

ക്ഷീണം, മഞ്ഞപ്പിത്തം, ഇരുണ്ടനിറത്തിലുള്ള മലം, അനാവശ്യ ഛർദ്ദി, വയറിന്റെ വലത്തേ മുകൾഭാഗം വീർത്തിരിക്കുന്ന സ്ഥിതി, രക്തപ്പോക്ക്, കാലിൽ വീർമ്മത തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കരൾ സാധാരണ രക്തം കട്ടപിടിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. എന്നാൽ, കരളിന് രോഗമുണ്ടായാൽ രക്തം കട്ടപിടിക്കുകയില്ല. മുറിവുണ്ടായാൽ രക്തം വാർന്നൊഴുകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരൾ രോ​ഗത്തെ ചെറുക്കാനുള്ള ശരിയായ മരുന്ന് ഭക്ഷണം തന്നെയെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
ഭക്ഷണത്തിൽ കാര്യമായ നിയന്ത്രണം പുലർത്തുകയും ശരിയായ ഭക്ഷണം കഴിക്കുകയും ചെയ്താൽ അത് മരുന്നിന്റെ ഗുണം ചെയ്യുമെന്ന ആപ്തവാക്യമാണ് ലോകാരോഗ്യസംഘടന 2025ൽ കരൾ രോഗികൾക്ക് നൽകുന്ന ഉപദേശം

സമീകൃതമായ ആഹാരം കഴിക്കണം. മദ്യപാനം ഒഴിവാക്കണം. ഇലക്കറികൾ ധാരാളം കഴിക്കുക, നട്ടുകളും വിത്തുകളും ഒലിവ് ഓയിലും കഴിക്കണം. ധാരാളം വെള്ളം കുടിക്കണം കട്ടൻ ചായയും കാപ്പിയും പാകത്തിന് കുടിക്കുക. കഴിയുന്നതും ഒഴിവാക്കുക.