
വളരെക്കാലം കരള്‍ ക്യാന്‍സര്‍ പ്രധാനമായും പ്രായമുള്ളവരില്‍ കണ്ടുവരുന്ന ഒരു രോഗമായി കരുതപ്പെട്ടിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇത് യുവാക്കളിലും വര്‍ദ്ധിച്ചുവരുന്നുണ്ട്.
ജീവിതശൈലി, അമിതവണ്ണം, അതിരുകടന്ന മദ്യപാനം, ഹെപ്പറ്റൈറ്റിസ് വൈറസ് ബാധ, കൂടാതെ അസന്തുലിതമായ ഭക്ഷണക്രമം മൂലം ഉണ്ടാകുന്ന നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍. എന്നാല്‍ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ സ്വീകരിക്കുന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
1. ക്രൂസിഫറസ് പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക
ബ്രൊക്കോളി, കാബേജ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളില്‍ വിറ്റാമിനുകള്‍ മാത്രമല്ല അടങ്ങിയിരിക്കുന്നത്. ഇവയില്‍ സള്‍ഫോറാഫെയ്ൻ, ഇൻഡോള്‍-3-കാർബിനോള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ കരളിനെ കാക്കാന്‍ ഗുണം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. സംസ്കരിച്ച കാർബോഹൈഡ്രേറ്റുകള്‍ക്ക് പകരം നാരുകള്‍ അടങ്ങിയ ധാന്യങ്ങള്‍ തിരഞ്ഞെടുക്കുക
വൈറ്റ് ബ്രെഡ്, പാസ്ത, ബേക്കറി ഭക്ഷണങ്ങള്‍ എന്നിവയില്‍ നിന്നുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകള്‍ ശരീരത്തില്‍ വേഗത്തില്‍ പഞ്ചസാരയായി മാറുന്നു. ഇത് കരളില്‍ കൊഴുപ്പ് നിക്ഷേപം വർദ്ധിപ്പിക്കുന്നു. ഓട്സ്, ബാർലി, തിന, തവിട്ട് അരി തുടങ്ങിയ ധാന്യങ്ങള്‍ ഇവയ്ക്ക് പകരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും, കരള്‍ ക്യാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും.
3.ഗ്രീൻ ടീ
മധുര പാനീയങ്ങളും സോഡകളും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുമ്ബോള്‍, ഗ്രീൻ ടീയില്‍ കാറ്റെച്ചിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ കൊഴുപ്പ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. അതിനാല്‍ പതിവായി ഗ്രീൻ ടീ കുടിക്കുന്നവർക്ക് കരള്‍ ക്യാൻസറിനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
4. കോഫി ഉപഭോഗം
നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നത് മിതമായ കാപ്പി ഉപഭോഗം കരള്‍ ക്യാൻസറിനും സിറോസിസിനും സാധ്യത കുറയ്ക്കുന്നു എന്നാണ്. കാപ്പിയില്‍ ക്ലോറോജെനിക് ആസിഡും ഡൈറ്റെർപീനുകളും അടങ്ങിയിട്ടുണ്ട്, ഇത് കരളിലെ വീക്കം കുറയ്ക്കുന്നു.
5. ബെറികളും ചെറികളും കഴിക്കാം
ബ്ലൂബെറി, ബ്ലാക്ക്‌ബെറി, സ്ട്രോബെറി, ചെറി പഴം എന്നിവയില്‍ പോളിഫെനോളുകളും ആന്തോസയാനിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇവ കരള്‍ കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തില്‍ നിന്ന് സംരക്ഷിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്.
6. ഒമേഗ-3 ഫാറ്റി ആസിഡ്
ട്രാൻസ് ഫാറ്റുകളും വറുത്ത ഭക്ഷണങ്ങളും ഒഴിവാക്കി ഫ്ളാക്സ് സീഡുകള്‍, വാള്‍നട്സ്, എണ്ണമയമുള്ള മത്സ്യം തുടങ്ങിയ ഒമേഗ -3 സ്രോതസ്സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
7. വെളുത്തുള്ളി, ഉള്ളി
വെളുത്തുള്ളിയിലും ഉള്ളിയിലും സള്‍ഫർ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.