കരളേ കരളിന്റെ കരളേ ,അടിച്ചു പൂസായാൽ പണികിട്ടും

Spread the love

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ.ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ദഹനത്തിനും ഉപാപ ചയ പ്രവർത്തനങ്ങൾക്കുമെല്ലാം കരളിന്റെ പ്രവർത്തനം അത്യാവശ്യമായ ഒന്നാണ് .ഇന്ന് സ്ത്രീകളിലും യുവാക്കളിലും മദ്യപാനവുമായി ബന്ധപ്പെട്ട കരള്‍ രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ പോലും വര്‍ധിക്കുന്നതായിട്ടാണ് പഠനങ്ങൾ പുറത്തു വരുന്നത്.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമായ കരൾ, അഞ്ഞൂറിലധികം കാര്യങ്ങളാണ് ചെയ്യുന്നത്. പ്രോട്ടീനുകളുടെ ദഹനം, ധാതുക്കളുടെ സംഭരണം, പിത്തരസത്തിന്റെ ഉൽപാദനം തുടങ്ങിയവയെല്ലാം നിർവഹിക്കുന്നത് ഈ കരൾ തന്നെയാണ്.

video
play-sharp-fill

എന്നാൽ ഇതൊക്കെ അറിഞ്ഞിട്ടും മദ്യപിക്കുന്നത് കരള്‍രോഗം പെട്ടന്ന് വരാൻ പ്രധാന കാരണമാകും . മാത്രമല്ല കരള്‍രോഗം നിശ്ശബ്ദ കൊലയാളിയെന്നാണ് അറിയപ്പെടുന്നത്.ദിവസവും മദ്യപിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ പത്തുവർഷത്തിനുള്ളില്‍ കരളിന്റെ പ്രവർത്തനം തകരാറിലാകും. മദ്യവുമായി ബന്ധപ്പെട്ട കരൾ രോഗം അതായത് ഫാറ്റി ലിവർ മുതൽ സീറോസിസ് വരെയുള്ള ഗുരുതര രോഗങ്ങൾ ചെറുപ്പക്കാരിൽ പോലും മരണകാരണം ആയിക്കൊണ്ടിരിക്കുന്നു. മദ്യപാനവുമായി ബന്ധപ്പെട്ട കരൾ രോഗം ഘട്ടങ്ങളായാണ് ഉണ്ടാകുക. കടുത്ത മദ്യപാനികൾക്ക് ഇത്തരത്തിൽ എല്ലാ ഘട്ടങ്ങളും ഉണ്ടാവില്ല.
സ്റ്റീറോസിസ്, മദ്യവുമായി ബന്ധപ്പെട്ട ഹെപ്പറ്റൈറ്റിസ്, സീറോസിസ് എന്നിവയാണ് ഈ ഘട്ടങ്ങൾ. ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശമനുസരിച്ച് എത്ര ചെറിയ അളവിലുള്ള മദ്യപാനവും കരൾരോഗം വരാനുള്ള സാധ്യത വർധിപ്പിക്കും. ശരീരത്തില്‍ നടക്കുന്ന അഞ്ഞൂറിലേറെ പ്രവര്‍ത്തനങ്ങളില്‍ കരള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു അവയവമാണ്‌ കരള്‍. കരളിനെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ പ്രകടമാകുന്ന ലക്ഷണങ്ങളുണ്ട്‌.

അടിക്കടിയുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും കരള്‍രോഗ ലക്ഷണമാകാം. കരളിന്റെ പ്രവര്‍ത്തന തകരാര്‍ മൂലമോ കരളിനുണ്ടാകുന്ന കേടുപാട്‌ മൂലമോ പിത്തരസത്തിന്റെ ഉത്‌പാദനം വര്‍ദ്ധിക്കുന്നത്‌ മൂലമാണ്‌ ഛര്‍ദ്ദിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നത്‌. അപൂര്‍വ്വം ചില അവസരങ്ങളില്‍ രക്തം ഛര്‍ദ്ദിക്കുകയും ചെയ്യാം. കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്‌. കരള്‍രോഗം ഗുരുതരമാകുമ്പോള്‍ രോഗം തലച്ചോറിനെ ബാധിക്കും. തലച്ചോര്‍ പെട്ടെന്ന്‌ പ്രതികരിക്കാതാകുമ്പോള്‍ രോഗി ആശയക്കുഴപ്പത്തിലാകും. ഇത്‌ മാനസികാസ്വാസ്ഥ്യമായി പ്രകടമാകും. കരള്‍രോഗത്തിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണമാണിത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരളുമായി ബന്ധപ്പെട്ട മിക്ക അവസ്ഥകളും രോഗം മൂർച്ഛിച്ച ശേഷം, അത് പരിഹരിക്കാനാകാത്തവിധം ഗുരുതരം ആയ ശേഷമാവും തിരിച്ചറിയുന്നത്. ഇത് കരളിന്റെ പ്രവർത്തനത്തകരാറിലേക്കോ കരൾ കാൻസറിലേക്കോ നയിക്കും. നേരത്തെ രോഗം കണ്ടെത്താൻ ഇടയ്ക്കുള്ള പരിശോധനകൾ സഹായിക്കും. ഇതുവഴി രോഗമുക്തി നേടാനും രോഗം നിയന്ത്രണവിധയമാക്കാനും സാധിക്കും. മിക്ക കരൾ രോഗങ്ങളും ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. രോഗം നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങിയില്ലെങ്കിൽ കരൾരോഗങ്ങൾ വളരെ വേഗം ഫാറ്റിലിവർ ആയും ഫൈബ്രോസിസ് ആയും ക്രമേണ സീറോസിസ് ആയും മാറും എന്നതും ഓർക്കുക.