
ലൈവ് വീഡിയോയിൽ വന്ന് അടിവസ്ത്രത്തിന്റെ അളവും, ജട്ടി ലേലത്തിന് വെയ്ക്കുമെന്നും പറയുന്നു; അശ്ലീലതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന വീഡിയോ സംപ്രേക്ഷണം ചെയ്യുന്നു; കേട്ടാലറയ്ക്കുന്ന തെറിവിളിയ്ക്കുന്നു; ഡോക്ടറെ തല്ലിയ ശ്രീലക്ഷ്മി അറയ്ക്കലിനെ കുടുക്കാൻ ഉറച്ച് പരാതിയുമായി സൈബർ പോരാളികൾ
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: ഡോക്ടറെന്ന വ്യാജ മുദ്ര പേരിനു മുന്നിൽ സ്ഥാപിച്ച് കേട്ടാൽ അറയ്ക്കുന്ന അശ്ലീലം പറഞ്ഞ വിജയൻ നായരെ തല്ലി വില്ലത്തിയായി മാറിയ ശ്രീലക്ഷ്മി അറയ്ക്കലിനെ കുടുക്കാനുറച്ച് ഒരു വിഭാഗം സൈബർ പോരാളികൾ.
ശ്രീലക്ഷ്മി അറയ്ക്കലിന്റെ യുട്യൂബ് ലൈവുകളും വീഡിയോകളും അശ്ലീലതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതാണ് എന്നു കാട്ടിയാണ് സൈബർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കണ്ണൂർ സ്വദേശിനിയും ശാസ്തമംഗലം പണിക്കേഴ്സ്സ് ലെയിൻ സി തെരുവിൽ സൂര്യ ഹൗസിൽ താമസക്കാരിയുമായ ശ്രീലക്ഷ്മി അറക്കൽ എന്ന എ.ശ്രീലക്ഷ്മി (25) ക്കെതിരെ സൈബർ ക്രൈം കേസെടുത്ത് അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേയ്‌സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ മെൻസ് റൈറ്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യക്ക് വേണ്ടി അഡ്വ.നെയ്യാറ്റിൻകര. പി. നാഗരാജാണ് ഹർജി നൽകിയത്. തിരുവനന്തപുരം സൈബർ ക്രൈം സ്റ്റേഷൻ ഡിവൈഎസ്പി ക്കാണ് പരാതി നൽകിയത്. ഫെമിനിസ്റ്റുകൾക്ക് സർക്കാരിലും ആഭ്യന്തര വകുപ്പിലും ഉള്ള സ്വാധീനം മൂലം, കോഗ് നൈസബിൾ കുറ്റകൃത്യം സംബന്ധിച്ച് പരാതി ലഭിച്ചാൽ ഉടൻ കേസെടുക്കണമെന്ന സൂപ്രീം കോടതിയുടെ മാർഗ്ഗ നിർദ്ദേശം സൈബർ പൊലീസ് പാലിക്കാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
ശ്രീലക്ഷ്മി അറയ്ക്കൽ വിവിധ യൂടൂബ് ചാനലിലൂടെ ഭാരതത്തിന്റെയും കേരളത്തിന്റെയും സംസ്‌ക്കാരത്തിനെതിരായും ,പവിത്രമായ വൈവാഹിക ജീവിതത്തിന് വിരുദ്ധമായയും, പരസ്ത്രീ ബന്ധവും പരപുരുഷ ബന്ധവും പ്രോത്സാഹിപ്പിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾ വൈബ്രേറ്റർ ഉപയോഗിക്കണമെന്ന സന്ദേശം നൽകുന്ന രീതിയിൽ അശ്ലീല വാക്കുകൾ ഉച്ചരിക്കുന്ന വീഡിയോ ഇവർ സംപ്രേഷണം ചെയ്തിട്ടുണ്ട്.
ഭോഗസ്സക്തിയുളവാക്കുന്ന വീഡിയോകൾ യുവമനസ്സുകളെയും മറ്റും ദുഷിപ്പിക്കും. സദാചാര ബോധത്തെയും സന്മാർഗ്ഗ നിഷ്ഠയെയും മലീമസമാക്കുന്ന ഇത്തരം വീഡിയോൾ ചാനൽ കാണുവന്നവരെ ദുഷിപ്പിക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ലക്ഷ്മി അറക്കൽ ലൈവ് എന്ന ശീർഷകത്തിൽ മല്ലുസ് ലൈവ്, ഇഎഫ്ഇഎഫ്എസ്ഇഇ , സിനിമാസ്‌കോപ്പ് പ്രൊഡക്ഷൻസ്, ആർജ് യൂ , വിയോക് 9 ഇ , വൈഎഫ്ഡബ്ല്യുഎഎൻഎസ് , 35 എം ഇ 4 ജിസി തുടങ്ങി 10 ൽ പരം ചാനലുകളിൽ ‘ഷഡ്ഡി ഞാൻ ഇടാറില്ല’, ‘ബ്രായുടെ സൈസ്’, ‘ഉപയോഗിച്ച വൈബ്രേറ്ററും ജട്ടിയും വിൽപ്പനക്ക്’ തൊട്ട് എഴുതാൻ കൊള്ളാത്ത അത്ര അശ്‌ളീലമുള്ള തലക്കെട്ടുകളിലായിട്ടാണ് ലക്ഷ്മി അശ്ലീല വീഡിയോ സംപ്രേഷണം ചെയ്തത്.
വൈബ്രേറ്റർ ഇടാൻ പറ്റില്ലല്ലോ ഉരക്കാകാനേ പറ്റൂ , ഞാൻ ഷഡ്ഡി ഇടാറില്ല , പെൺകുട്ടികൾക്കാണ് ലൈംഗിക ആസക്തി കൂടുതൽ, വൈബ്രേറ്റർ പവർ കുറഞ്ഞു പോയി ചാർജിൽ വക്കണം , പ്രസവിക്കാൻ ഇഷ്ടമല്ല , കെട്ടാതെ ജീവിക്കണം , തലയിൽ രോമമുണ്ട്, കാണിക്കാൻ പറ്റാത്ത സ്ഥലത്ത് രോമമില്ല , എന്റെ വൈബ്രേറ്റർ വാടകക്ക് എടുക്കുന്നത് , എന്റെ ജട്ടി , ബ്രാ എന്നിവ ലേലത്തിൽ വിറ്റാൽ എനിക്ക് കാശുണ്ടാക്കാം , വദനസുരതം ” എന്നീ അഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നകാര്യങ്ങളാണ് വീഡിയോയിൽ ഉള്ളതെന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്.
ലക്ഷ്മിയുടെ പ്രവൃത്തികൾ ഇൻഫെർമേഷൻ ടെക്‌നോളജി നിയമം 2000 , ഇന്ത്യൻ പീനൽ കോഡ് 1860 , കേരള പൊലീസ് നിയമം 2011 എന്നിവ പ്രകാരം കുറ്റകരവും ശിക്ഷാർഹമാണെന്ന് പരാതിയിൽ പറയുന്നു.ലക്ഷ്മിക്കെതിരെ ഐടി നിയമത്തിലെ അഞ്ചു വർഷം തടവും പത്തു ലക്ഷം രൂപ പിഴയും ശിക്ഷിക്കാവുന്ന വകുപ്പ് (67 എ) , മൂന്നു വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷിക്കാവുന്ന വകുപ്പ് (67) , ഐ.പി.സിയിലെ വകുപ്പ് 292 , 294 ബി , കെ.പി ആക്റ്റിലെ വകുപ്പ് (120 ഒ) എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് പരാതി.
ലക്ഷ്മിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് പ്രതി കൃത്യത്തിനുപയോഗിച്ച തൊണ്ടിമുതലുകളായ മൊബൈൽഫോൺ , മെമ്മറി കാർഡ് , ലാപ്പടോപ്പ് , ട്രൈപോഡ്, മൈക്ക് തുടങ്ങിയവ വീണ്ടെടുത്ത് കേരളാ പൊലീസ് ഫോഴ്‌സ് 151- എ ഫോറത്തിൽ ചേർത്ത് തൊണ്ടിമുതലായി കോടതിയിൽ ഹാജരാക്കണം.ലക്ഷ്മിയുടെ അശ്ലീല വീഡിയോ പ്രക്ഷേപണം ചെയ്ത ചാനലുകൾ പൂട്ടിക്കണം. കൃത്യ സ്ഥലമായ ലക്ഷ്മിയുടെ താമസസ്ഥലം റെയ്ഡ് ചെയ്യണമെന്നും കൃത്യ വകകൾ ഉടൻ പിടിച്ചെടുക്കണമെന്നും പരാതിയിൽ പറയുന്നു.
ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 154 (1) പ്രകാരം നൽകിയ പൊലീസ് പരാതിയിൽ കേസെടുക്കാത്ത പക്ഷം വകുപ്പ് 190 (സി) പ്രകാരം കോടതിയിൽ പ്രൈവറ്റ് കംപ്ലയിന്റ് സമർപ്പിക്കുമെന്നും അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജ് പറഞ്ഞു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 2 (സി) പ്രകാരം ഷെഡ്യൂൾ ഒന്നിൽ പ്രതിപാദിക്കുന്ന കോഗ് നൈസബിൾ കുറ്റകൃത്യം സംബന്ധിച്ച് പരാതി ലഭിച്ചാലുടൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശം നിലവിലുണ്ട്. വിവിധ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് എപ്രകാരം കേസ് എടുക്കണമെന്ന് ലളിതകുമാരി കേസിൽ സുപ്രീം കോടതി 2014ൽ വിധിന്യായം പുറപ്പെടുവിച്ചിട്ടുള്ളതായും അഡ്വ. നാഗരാജ് പറഞ്ഞു.