
കൊച്ചി: ആർഡിഎക്സിന് ശേഷം ഷെയ്ൻ നിഗമും മഹിമയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്സ്. എന്നാൽ, ചിത്രത്തിന് ജിസിസി രാജ്യങ്ങളില്‍ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് അറിയിച്ചു.
നിര്‍മ്മാതാവ് സാന്ദ്ര തോമസ് സോഷ്യൽമീഡിയ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. “ആത്മാവും ഹൃദയവും നല്‍കി ഞങ്ങള്‍ ചെയ്ത ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്സ്. എന്നാല്‍ വളരെ ഖേദത്തോടെ ഞാന്‍ അറിയിക്കട്ടെ ലിറ്റില്‍ ഹാര്‍ട്ട്സ് ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനം ഉണ്ടായിരിക്കില്ല. ഗവണ്‍മെന്‍റ് പ്രദര്‍ശനം വിലക്കിയിരിക്കുന്നു.
ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിന് എത്തിക്കണമെന്ന എന്‍റെ മോഹത്തിനേറ്റ വലിയ മുറിവാണ് ഇത്. പ്രവാസി സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു. നിലവിലെ വിലക്കിന്‍റെ കാരണങ്ങള്‍ തുറന്നുപറയാനാകില്ല. ഒന്നുറപ്പിച്ചോളൂ, നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂ. ക്ഷമിക്കൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ തീയറ്ററില്‍ എത്തുന്ന ചിത്രം കാണാണമെന്നും” സാന്ദ്ര പോസ്റ്റില്‍ പറയുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സിബിയായി ഷെയ്നും ശോശയായി മഹിമയും ആണ് എത്തുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രം ജൂൺ 7ന് ചിത്രം തിയറ്ററുകളിൽ എത്തും.