video
play-sharp-fill

അങ്കണവാടിയിലെത്തിയ നാലു വയസ്സുകാരിയുടെ ശരീരത്തിൽ നിറയെ പൊള്ളൽ പാടുകൾ; പോലീസ് കേസെടുത്തു

അങ്കണവാടിയിലെത്തിയ നാലു വയസ്സുകാരിയുടെ ശരീരത്തിൽ നിറയെ പൊള്ളൽ പാടുകൾ; പോലീസ് കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

കൊട്ടിയം: അങ്കണവാടിയിൽ പ്രവേശനത്തിനെത്തിയ പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ. സംഭവത്തെ തുടർന്ന് അങ്കണവാടി വർക്കറുടെ പരാതിയിൽ കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആദിച്ചനല്ലൂർ പഞ്ചായത്തിലെ കൊട്ടിയം പ്രതിഭ ലൈബ്രറിക്കു സമീപത്തെ 17-ാം നമ്പർ അങ്കണവാടിയിൽ തിങ്കളാഴ്ച രാവിലെയാണ് നാലുവയസുകാരിയായ മകളുമൊത്ത് അമ്മയെത്തിയത്. അങ്കണവാടി വർക്കർ ശ്രീദേവിയാണ് കുഞ്ഞിന്റെ കാലിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയ്. കൂടുതൽ പരിശോധനയിൽ ശരീരമാസകലം പൊള്ളലേറ്റ പാടുകൾ കണ്ടതോടെ വിവരം ഐ.സി.ഡി.എസ്. സൂപ്പർവൈസറെ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവമറിഞ്ഞെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനിൽ ഉടൻതന്നെ ചൈൽഡ് ലൈനിലും കൊട്ടിയം പോലീസിലും വിവരമറിയിച്ചു. തുടർന്ന്, ചൈൽഡ് ലൈൻ കൗൺസലറും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുഞ്ഞിൽ നിന്നും അമ്മയിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. എന്നാൽ രണ്ടുവർഷമായി കുഞ്ഞ് എറണാകുളം കാക്കനാട് പ്രവർത്തിക്കുന്ന നിർമല ശിശുഹോമിൽ ആയിരുന്നെന്നാണ് അമ്മ നൽകിയ മൊഴി. കഴിഞ്ഞ അഞ്ചാം തീയതിയാണ് അവിടെനിന്ന് കുട്ടിയെ തിരികെ കൂട്ടിക്കൊണ്ടുവന്നത്. കുട്ടിയെ ഏറ്റുവാങ്ങുമ്പോൾ ശരീരമാകെ പാടുകളുണ്ടായിരുന്നതായും ഇവർ പറയുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ചിക്കൻപോക്‌സ് വന്ന അടയാളങ്ങളാണെന്നാണ് ശിശുഹോം പ്രവർത്തകർ പറഞ്ഞതെന്നും ഇത് താൻ വിശ്വസിച്ചതായുമാണ് ഇവർ പറയുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേർന്ന് കുട്ടിയുടെ കാര്യത്തിൽ തീരുമാനമെടുക്കും. മൊഴിയെടുത്ത പോലീസ് കുഞ്ഞിനെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കി.