play-sharp-fill
ബാസ്‌ക്കറ്റ് ബോള്‍ താരം കെ.സി. ലിതാരയുടെ മരണത്തിൽ ദുരൂഹത ; കോച്ച് ഒളിവിലാണെന്ന് അന്വേഷണ സംഘം , ലിതാരയുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കാതെ ബിഹാര്‍ പൊലീസ്

ബാസ്‌ക്കറ്റ് ബോള്‍ താരം കെ.സി. ലിതാരയുടെ മരണത്തിൽ ദുരൂഹത ; കോച്ച് ഒളിവിലാണെന്ന് അന്വേഷണ സംഘം , ലിതാരയുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കാതെ ബിഹാര്‍ പൊലീസ്

സ്വന്തം ലേഖിക

ന്യൂ ഡൽഹി :ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം കെ.സി.ലിതാരയുടെ ദുരൂഹ മരണത്തില്‍ എങ്ങുമെത്താതെ അന്വേഷണം. കോച്ച് രവിസിംഗ് ഒളിവിലാണെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ലിതാരയുടെ ഫോണ്‍ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല.


എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനപ്പുറം അന്വേഷണത്തില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ല .കോച്ചിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും കോച്ചിനെതിരെ തെളിവില്ലെന്നും അന്വേഷണ സംഘം .ലിതാരയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ മുറിയില്‍ നിന്നും ലഭിച്ച ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇതുവരെയും വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണിന്റെ പാറ്റേണ്‍ ലോക്ക് അഴിക്കാന്‍ കഴിയാത്തതാണ് പരിശോധിക്കാന്‍ കഴിയാത്തതിന് കാരണമെന്നും പൊലീസും പറയുന്നു. ഇത്തരത്തില്‍ വിചിത്രമായ വാദങ്ങളാണ് ബിഹാര്‍ പൊലീസ് ഉയര്‍ത്തുന്നത്. സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണം സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.