video
play-sharp-fill

കടുവ സിനിമ ചെയ്യാൻ പൃഥ്വിരാജിന് ആദ്യം പേടിയായിരുന്നു- കാരണം തുറന്ന് പറഞ്ഞ് ലിസ്റ്റിൻ സ്റ്റീഫൻ

കടുവ സിനിമ ചെയ്യാൻ പൃഥ്വിരാജിന് ആദ്യം പേടിയായിരുന്നു- കാരണം തുറന്ന് പറഞ്ഞ് ലിസ്റ്റിൻ സ്റ്റീഫൻ

Spread the love

സ്വന്തം ലേഖകൻ

ലിസ്റ്റിൻ സ്റ്റീഫ​ൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. കടുവ എന്ന ചിത്രത്തെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് ലിസ്റ്റിൻ. മാജിക് ​ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് കടുവയുടെ നിർമ്മാണം. ഷാജി ​കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കടുവ സിനിമ ചെയ്യാൻ പൃഥ്വിരാജിന് ആദ്യം പേടിയായിരുന്നെന്ന് തുറന്നു പറയുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ. കടുവ പോലൊരു സിനിമ നമ്മൾ ചെയ്തു കഴിഞ്ഞാൽ അവർ ആ അർത്ഥത്തിൽ തന്നെ എടുക്കുമോ എന്ന പേടിയാണ് രാജുവിനെന്ന് ലിസ്റ്റിൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘രാജു ധൈര്യം കാട്ടിയാലല്ലേ മറ്റുള്ളവർക്കും ധൈര്യം വരുകയുള്ളൂവെന്ന് ഞാൻ പറഞ്ഞു. പിന്നെ രാജുവിന്റെ തീരുമാനം അറിയാമല്ലോ, വിജയിച്ചില്ലേലും കുഴപ്പമില്ല, ഇതല്ല ഇതിനപ്പുറവും കണ്ടിട്ടുള്ളതാണ് എന്ന ലെവലിലാണ് രാജു ഇരിക്കുന്നത്. അതുകൊണ്ട് കടുവയിൽ വീണ്ടുമൊരു പരീക്ഷണം നടത്തുകയാണ്,’ ലിസ്റ്റിൻ പറഞ്ഞു.

ഷാജി കൈലാസ് വളരെ നാളുകൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് കടുവ എത്തുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് വിവേക് ഒബ്രോയ് ആണ്.