‘ഒന്നാം സ്ഥാനം എയര്‍ ന്യൂസിലാൻഡിന്, ഖത്തര്‍ എയര്‍വേയ്സും എമിറേറ്റ്സും ഇത്തിഹാദും പട്ടികയില്‍’; ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനകമ്പനികളുടെ പട്ടിക പുറത്തുവിട്ട് എയര്‍ലൈൻ റേറ്റിങ്

Spread the love

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനകമ്പനികളുടെ പട്ടിക പുറത്തുവിട്ട് എയർലൈൻറേറ്റിങ്. കഴിഞ്ഞ വർഷങ്ങളിലെ പോലെ എയർ ന്യൂസിലാൻഡ് ഇത്തവണയും പട്ടികയില്‍ ഒന്നാം സ്ഥാനം നേടി.

video
play-sharp-fill

ക്വാന്റാസിനെ നേരിയ വ്യത്യാസത്തിന് പിന്നിലാക്കിയാണ് എയർ ന്യൂസിലാൻഡിന്റെ ഈ നേട്ടം. ഹോങ്കോങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാത്തി പസഫിക്കാണ് മൂന്നാമത്. ഖത്തർ എയർവേയ്സ് നാലാം സ്ഥാനത്തെത്തിയപ്പോള്‍ എമിറേറ്റ്സ് വിർജിൻ ആസ്ട്രേലിയ, ഇത്തിഹാദ്, എ.എൻ.എ, ഇവ എയർ, കൊറിയൻ എയർ എന്നിവയും പട്ടികയിലുണ്ട്.

ഏറ്റവും സുരക്ഷിതമായ എയർലൈനുകളില്‍ ഒന്നുപോലും ഇന്ത്യയില്‍ നിന്ന് ഇല്ല. എന്നാല്‍, ഏറ്റവും സുരക്ഷിതമായ ബജറ്റ് എയർലൈനുകളില്‍ ഇന്ത്യയില്‍ നിന്നുള്ള ഇൻഡിഗോ ഇടംപിടിച്ചു. 19ാം സ്ഥാനമാണ് ഇൻഡിഗോക്ക് ലഭിച്ചത്. ബജറ്റ് എയർലൈനുകളുടെ പട്ടികയില്‍ ഹോങ്കോങ് എക്സ്പ്രസാണ് ഒന്നാമത്. ജെറ്റസ്റ്റാർ എയർലൈൻ, റയാൻ എയർ, ഈസിജെറ്റ്, ഫ്രണ്ടിയർ എയർലൈൻ, എയർ ഏഷ്യ എന്നിവയും പട്ടികയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group