അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ഡ്രൈ ഡേ ; ബിവറേജസ് കോര്‍പ്പറേഷൻ്റേയും കണ്‍സ്യൂമര്‍ ഫെഡിൻ്റേയും മദ്യവിൽപന ശാലകൾ നാളെ തുറക്കില്ല

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം. സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ഡ്രൈ ഡേ ആയിരിക്കും.

ബിവറേജസ് കോര്‍പ്പറേഷൻ്റേയോ കണ്‍സ്യൂമര്‍ ഫെഡിൻ്റേയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപനശാലകളും നാളെ തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകൾക്കും നാളെ അവധി ബാധകമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ ദിവസം മദ്യഷോപ്പുകൾക്ക് അവധി നൽകിയത്. മദ്യഷോപ്പുകൾക്ക് അവധിയായിരിക്കുമെന്ന വാര്‍ത്ത സാമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സംസ്ഥാനത്തെ മദ്യവിൽപനശാലകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.