
കോട്ടയം : വില്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 76 കുപ്പി വിദേശമദ്യവുമായി എരുമേലിയില്‍ ഹോട്ടല്‍ ഉടമ പിടിയില്‍.
കറിക്കാട്ടൂർ സ്വദേശിയും ‘തിരുവോണം’ ഹോട്ടല്‍ ഉടമയുമായ വി.എസ്. ബിജുമോൻ ആണ് പിടിയിലായത്.
എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. വീടിനോട് ചേർന്നുള്ള ഊണ് കേന്ദ്രം കേന്ദ്രീകരിച്ച് ഇയാള്‍ ‘മിനി ബാർ’ മോഡലില്‍ അനധികൃത മദ്യവില്പന നടത്തി വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എരുമേലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.എച്ച്. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിജുമോനെ പിടികൂടിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മുഹമ്മദ് അഷ്റഫ്, പ്രിവന്റീവ് ഓഫീസർമാരായ വി.എസ്. ശ്രീലേഷ്, മാമൻ ശാമുവേല്‍, പി.ആർ. രതീഷ്, സിവില്‍ എക്സൈസ് ഓഫീസർ കെ.വി. പ്രശോഭ്, വനിത സിവില്‍ എക്സൈസ് ഓഫീസർ അഞ്ജലി കൃഷ്ണ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ഒ.എ. ഷാനവാസ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.



