
തിരുവനന്തപുരം: മദ്യത്തിന്റെ വില ഇടയ്ക്കിടയ്ക്ക് കൂട്ടരുതെന്നാണ് തന്റെ അഭിപ്രായമെന്ന് സംസ്ഥാന പ്രതിപക്ഷനേതാവ് വി എസ്ഡി സതീശൻ.
മദ്യത്തിന്റെ വില കൂട്ടിയാല്‍ അതിന്റെ ഉപഭോഗം കുറയുമെന്നത് തെറ്റായ ധാരണയാണെന്നും വില കൂടിയതിന്റെ വിഷമത്തില്‍ നാലാമതൊരു പെഗ് കൂടി കഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ വിലക്കയറ്റത്തെ കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയില്‍ സംസാരിക്കവെയാണ് സതീശൻ ഈ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയില്‍ വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്ന് പറഞ്ഞ സതീശൻ അതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്നതിനിടയാണ് മദ്യത്തിന്റെ വില സംബന്ധിച്ചുള്ള കാര്യങ്ങൾ പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സതീശന്റെ വാക്കുകള്‍:
സബ്സിഡി ഐറ്റത്തിന്റെ വില വർധിപ്പിക്കില്ലെന്ന് നിങ്ങള്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയതാണ്. സർക്കാരിലേക്ക് വരുമാനം വരുന്ന ഒരു മാർഗമാണ് മദ്യവില്‍പന. ഇടയ്ക്കിടയ്ക്ക് വില കൂട്ടരുതെന്ന അഭിപ്രായം മാത്രമാണെനിക്ക്.
മദ്യത്തിന്റെ വില കൂട്ടിയാല്‍ കണ്‍സംപ്ഷൻ കുറയുമെന്നത് തെറ്റായ ധാരണയാണ്. ഇന്നുവരെ മദ്യത്തിന്റെ വില കൂടിയിട്ട് ഇന്നലെ മൂന്ന് പെഗ് കഴിച്ചിരുന്നയാള്‍ ഇന്ന് രണ്ട് പെഗാക്കിയിട്ടില്ല. വില കൂടിയതിന്റെ വിഷമത്തില്‍ നാലാമതൊരു പെഗ് കൂടി കഴിക്കും. വീട്ടില്‍ കൊടുക്കുന്ന പൈസ കുറയും. അല്ലാതെ കുടിയ്ക്കുന്നതിന്റെ പൈസ കുറയില്ല. അതിന്റെ വിക്ടിംസാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. മദ്യത്തിന്റെ വില കുറച്ചാല്‍ കണ്‍സംപ്ഷൻ കുറയുമെന്ന അഭിപ്രായക്കാരനല്ല ഞാൻ.