ചങ്ങനാശ്ശേരി,പാലാ, മുണ്ടക്കയം, പുതുപ്പള്ളി, നീണ്ടൂർ ഭാഗങ്ങളിൽ വിദേശ മദ്യം വിൽപ്പന നടത്തിയ കേസുകളിലെ പ്രതികളെ കോടതി വെറുതെ വിട്ടു ; പ്രതികൾക്ക് വേണ്ടി ഹാജരായത് അഡ്വ: ജിതേഷ് ജെ.ബാബു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ചങ്ങനാശ്ശേരി, പാലാ, മുണ്ടക്കയം, പുതുപ്പള്ളി, നീണ്ടൂർ ഭാഗങ്ങളിൽ വിദേശ മദ്യം വിൽപ്പന നടത്തിയ കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. കുറ്റക്കാരാണെന്ന്   തെളിയിക്കാൻ സാധിക്കാത്തതിനാലാണ്  പ്രതികളെ കോടതി വെറുതെ വിട്ടത്.

ചങ്ങനാശ്ശേരി – തറയിൽ മുക്ക് ബോട്ട്ജെട്ടിയ്ക്ക് സമീപം, പമ്പയാറ്റിൽ ഒളിപ്പിച്ച്, സൂക്ഷിച്ചിരുന്ന 30 ലിറ്റർ ചാരായം വിൽപ്പന  നടത്തിയ കേസിൽ, കോട്ടയം കുമരകം പരിയാരം വീട്ടിൽ മധുബാബു (30) വിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പക്ടറാണ് പ്രതിയെ 30 ലിറ്റർ ചാരായം അടക്കം പിടികൂടിയത്. പ്രതിയാണ് ചാരായം ഒളിപ്പിച്ച് വച്ചത് എന്നതോ, വിൽപ്പന നടത്തി എന്നതോ, തെളിയിക്കുവാൻ സാധിച്ചില്ല. തുടർന്നാണ് പ്രതിയെ കോടതി വെറുതെ വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ – നെല്ലിയാനി ജംഗ്ഷനിൽ, മിനി സിവിൽ സ്റ്റേഷന് മുൻവശം 13 ലിറ്റർ വിദേശ മദ്യം  ഓട്ടോ റിക്ഷയിൽ സൂക്ഷിച്ച് വിൽപ്പന നടത്തി 13600 രൂപാ സഹിതം പിടികൂടി പാലാ എക്സ്സെസ് ചാർജ് ചെയ്ത കേസ്സിലെ പ്രതി, മീനച്ചിൽ – വള്ളിച്ചിറ  അജി സോമൻ(43) നെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ട് ഉത്തരവായി. മദ്യം വാങ്ങിയ ആളെ പിടിക്കൂടുവാനോ, കണ്ട് എത്തുവാനോ സാധിക്കാത്തതും, സംഭവ സ്ഥലത്ത് വെച്ച് തയ്യാറാക്കിയതാണെന്ന് പറഞ്ഞ് കോടതിയിൽ ഹാജരാക്കിയ രേഖകളിൽ പലതും, കപ്യൂട്ടർപകർപ്പുകൾ ആണെന്നും അവ പിന്നീട് കേസ്സിന്റെ ആവശ്യത്തിലേക്ക് തയാറാക്കിയതാണ് എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.

മുണ്ടക്കയം പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷന് മുൻവശത്ത് വാറ്റുചാരായം വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചുവെന്ന് ആരോപിച്ച്, കാഞ്ഞിരപ്പള്ളി എക്സ്സെസ്, അറസ്റ്റ് ചെയ്ത പ്രതി, പത്തനംതിട്ട-പെരുമ്പട്ടി വിജീഷ് (30) നെ കുറ്റക്കാരനല്ലന്ന് കണ്ടെത്തി വെറുതെ വിട്ട് ഉത്തരവായി. തൊണ്ടിമുതലുകളും, റിക്കാർഡുകളും കോടതിയിൽ ഹാജരാക്കുവാൻ വന്ന കാലതാമസവും, പ്രതിക്ക് എതിരെ കോടതിയിൽ നൽകിയ ചാർജ്ജിൽ പ്രാസിക്യൂഷന് വന്ന പിഴവുകളും ചൂണ്ടി കാണിച്ച പ്രതിഭാഗം വാദം പരിഗണിച്ചാണ് കോടതി പ്രതിയെ കുറ്റവിമുക്‌തനാക്കിയത്.

പുതുപ്പള്ളി – പയ്യപ്പാടി റോഡിൽ ഓട്ടോറിക്ഷയിൽ അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തി എന്ന് ആരോപിച്ച് പാമ്പാടി എക്സ്റ്റെസ്സ് അറസ്റ്റ് ചെയ്ത കേസ്സിലെ പ്രതിയെ,സംശയത്തിന് അധീതമായി തെളിയിക്കുവാൻ സാധിച്ചില്ല എന്ന കാരണത്താൽ പുതുപ്പള്ളിയിൽ രാജേഷ്.കെ. രാജ് (40) നെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി, വെറുതെ വിട്ടു.

നീണ്ടൂർ – പുവ്വാശ്ശേരി ഭാഗത്ത് മോട്ടോർ സൈക്കളിൽ, 9 പ്ലാസ്റ്റിക് കുപ്പികളിലായി, വിൽപ്പന നടത്തുന്നതിലേയ്ക്കായി കടത്തികൊണ്ടുവന്ന മദ്യവും, 10200 രൂപയും, കടുത്തുരുത്തി പോലീസ് പിടികൂടിയിരുന്നു. എന്നാൽ കൈപ്പുഴ ഭാഗത്ത് പൊന്നാറ്റിൽ, വിജിത്ത് പ്രകാശനെ (28) കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. മദ്യവിൽപ്പന തെളിയിക്കുവാനോ, മദ്യം സീൽ ചെയ്ത് എടുത്ത സീലിന്റെ ആധികാര്യത തെളിയിക്കുന്നതിനോ, സംഭവത്തിൽ സ്വതന്ത്ര്യ സാക്ഷികൾ ഇല്ലാത്തതുo പരിഗണിച്ചാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.

എല്ലാ കേസ്സുകളിലും പ്രതികൾക്ക് വേണ്ടി ഹാജരായത് അഡ്വ: ജിതേഷ് ജെ.ബാബുവും അഡ്വ: നവ്യാ സുരേഷും ആണ്.