
സംസ്ഥാനത്ത് മദ്യവില ഉയര്‍ത്താന്‍ നീക്കം; ബെവ്‌കോ എംഡിയുടെ ശുപാര്‍ശ പരിശോധിച്ച് ധനവകുപ്പ്; ബിവറേജസ് കോര്‍പറേഷനെ പ്രതിസന്ധിയിലാക്കിയത് ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ്; സ്പിരിറ്റിന്റെ വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്ന ആവശ്യത്തിലുറച്ച് കമ്പനികള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയര്‍ത്തിയേക്കും. ബെവ്‌കോ എംഡിയുടെ ശുപാര്‍ശ പരിശോധിച്ചതിന് ശേഷം ധനവകുപ്പ് തീരുമാനമെടുക്കും. മദ്യവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാക്കുമ്പോള്‍ സര്‍ക്കാരിന് 170 കോടി നഷ്ടമാകുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ നഷ്ടം പരിഹരിക്കാനാണ് വില്‍പ്പന നികുതി വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്.
ബെവ്‌കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്നത് കുറഞ്ഞ നിരക്കിലുള്ള മദ്യവില്‍പ്പനയിലൂടെയാണ്. എന്നാല്‍ ഡിസ്റ്റിലറികളില്‍ നിര്‍മാണം കുറഞ്ഞതോടെ 750 രൂപവരെ വിലവരുന്ന മദ്യമാണ് ലഭ്യമല്ലാതായിരിക്കുന്നത്. മദ്യ വിതരണം പ്രതിസന്ധിയിലായതോടെ നികുതിയിത്തില്‍ കഴിഞ്ഞ 15 ദിവസത്തില്‍ 100 കോടി നഷ്ടമെന്ന് ബെവ്‌കോ വ്യക്തമാക്കി. ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവാണ് ബിവറേജസ് കോര്‍പറേഷന്റെ വില്‍പനശാലകളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിമാസം 20 ലക്ഷം കേയ്‌സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് സംസ്ഥാനത്ത് വില്‍ക്കുന്നത്. ശരാശരി ദിവസ ഉപഭോഗം 70000 കേയ്‌സാണ്. സ്പിരിറ്റിന്റെ വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്ന ആവശ്യം കമ്പനികള്‍ ശക്തമാക്കിയിട്ടുണ്ട്. മദ്യ നിര്‍മ്മാണത്തിനാവശ്യമായ സ്പിരിറ്റിന്റെ വില ലിറ്ററിന് 74 രൂപയായി ഉയര്‍ന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
മൂന്ന് മാസം മുമ്പ് ഇത്64 രൂപയായിരുന്നു. ഉത്പാദന ചെലവിന് ആനുപാതികമായി മദ്യവില ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്പിരിറ്റ് വില വര്‍ദ്ധന മൂലം ഉത്പാദനം നിയന്ത്രിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് എക്‌സൈസ് മന്ത്രിയുടെ വിശദീകരണം.