
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മലയാളികൾ കുടിച്ചത് 152 കോടിയുടെ മദ്യം. ക്രിസ്മസ് ദിനത്തിലും തലേന്നുമായി ബിവറേജസ് കോർപ്പറേഷൻ വിൽപ്പന നടത്തിയത്152.06 കോടി രൂപയുടെ മദ്യമാണ്. 30 കോടിയുടെ വര്‍ധനയാണ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇത്തവണ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 122.14 കോടിയായിരുന്നു.
ഡിസംബര്‍ 25ന് മാത്രം ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ വിറ്റഴിച്ചത് 54.64 കോടി രൂപയുടെ മദ്യമാണ്. ഡിസംബര്‍ 24ന് ഔട്ട്‌ലെറ്റുകളിലൂടെ 71.40 കോടിയുടെ മദ്യം ഈ വര്‍ഷം വിറ്റിരുന്നു. 26.02 കോടിയുടെ മദ്യം വെയര്‍ഹൗസുകളിലൂടെയും വിറ്റു. ഇതോടെ ഡിസംബര്‍ 24ന് മാത്രം വിറ്റത് 97.42 കോടി രൂപയുടെ മദ്യമാണ്.
24ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത് ബവ്റിജസ് കോർപറേഷന്റെ ചാലക്കുടിയിലെ ഷോപ്പിലാണ്. 78 ലക്ഷം കോടിയുടെ മദ്യമാണ് വിറ്റത്. ചങ്ങനാശേരിയിൽ 66.88 ലക്ഷം രൂപയുടെയും തിരുവനന്തപുരത്തെ പഴയഉച്ചക്കടയിൽ 64.15ലക്ഷംരൂപയുടെയും മദ്യം വിറ്റു.

Whatsapp Group 1 | Whatsapp Group 2 |Telegram Group