
ഭക്ഷണവും മീനും അവശ്യസാധനങ്ങളും പലവ്യഞ്ജനവുമൊക്കെ ഫോണില്‍ ഓർഡർ ചെയ്യും പോലെ ഇനി മദ്യവും വീട്ടിലിരുന്ന് ഫോണില്‍ ഓർഡർ ചെയ്ത് വരുത്താം. അതും സ്വിഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് പോലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള്‍ വഴി.
ഇക്കാര്യത്തില്‍ ഈ കമ്ബനികള്‍ കേരളം അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിന് പുറമേ ഡല്‍ഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ, എന്നീ സംസ്ഥാനങ്ങളുമായാണ് ചർച്ചകള്‍ നടത്തുന്നത്.
ഓണ്‍ലൈനായി മദ്യ വിതരണം അനുവദിക്കുന്നതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തിയായിരിക്കും സർക്കാരുകളുടെ തീരുമാനം. ഈ സംസ്ഥാനങ്ങളില്‍ മദ്യത്തിന്റെ ഹോം ഡെലിവറി അനുവദിക്കുന്നതിനുള്ള പൈലറ്റ് പദ്ധതി തയ്യാറാക്കിവരികയാണ്. പ്രാരംഭ ഘട്ടത്തില്‍, ബിയർ, വൈൻ, തുടങ്ങിയ വീര്യം കുറഞ്ഞ ആല്‍ക്കഹോള്‍ പാനീയങ്ങള്‍ ആയിരിക്കും വിതരണം ചെയ്യുകയെന്നാണ് സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കമ്ബനികള്‍ ഇതിനകം തന്നെ മദ്യം ഹോം ഡെലിവറി ചെയ്യുന്നുണ്ട്. ഓണ്‍ലൈൻ വില്‍പ്പന തുടങ്ങിയ ശേഷം ഈ സംസ്ഥാനങ്ങളിലെ മദ്യവില്‍പ്പന 20 മുതല്‍ 30 ശതമാനം വരെ വർധിച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രത്യേകിച്ച് പ്രീമിയം ബ്രാൻഡുകളുടെ വില്‍പ്പനയാണ് ഉയർന്നത്. മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളില്‍ കോവിഡ്-19 ലോക്ക്ഡൗണ്‍ സമയത്ത് ഓണ്‍ലൈനായി മദ്യ വിതരണത്തിനുള്ള താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. ലോക്ക്ഡൗണ്‍ അവസാനിച്ചതോടെ ഈ സംസ്ഥാനങ്ങളില്‍ ഹോം ഡെലിവറി സൗകര്യവും നിർത്തി.
നിയമപ്രകാരം ഉപഭോക്താക്കളുടെ എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷം മാത്രമായിരിക്കും മദ്യത്തിന്റെ ഓണ്‍ലൈൻ വിതരണം . പ്രായപൂർത്തിയാകാത്ത വ്യക്തികള്‍ക്ക് മദ്യം ലഭിക്കുന്നത് തടയുന്നതിന് പ്രായ പരിശോധന ഉറപ്പാക്കും.