ബീഹാറിലെ വിഷ മദ്യ ദുരന്തം;മരണം അഞ്ചായി; 12 പേർ അറസ്റ്റിലായി; ഒമ്പത് പേർ ചികിത്സയിൽ, മൂന്ന് പേരുടെ നില ​ഗുരുതരം

Spread the love

പട്ന: ബീഹാറിലെ വിഷ മദ്യ ദുരന്തത്തിൽ അഞ്ചുപേർ മരിച്ചു. ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായിട്ടുണ്ട്.

video
play-sharp-fill

ബുധനാഴ്ച മുതലാണ് ജില്ലയിലെ തുർകൗലിയ, രഘുനാഥ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. 25കാരനായ ഒരാൾ ആണ് ആദ്യം മരിച്ചത്. എന്നാൽ മരണ വിവരം ​ഗ്രാമവാസികൾ പുറത്തുവിട്ടില്ല.

പൊലീസിനെ അറിയിക്കാതെ യുവാവിന്റെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഒമ്പത് പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണ്. ചമ്പാരൻ ജില്ലയിലെ ആറ് പേർക്ക് വിഷമദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group