video
play-sharp-fill

“എന്ത് വിധി ഇത്… വല്ലാത്ത ചതി ഇത്”…..! കുടിമുട്ടിക്കുന്ന വർധനയുമായി സർക്കാർ ; സംസ്ഥാനത്ത് മദ്യവില കൂട്ടി ;  10 രൂപ മുതല്‍ 20 രൂപ വരെ വർധന ; ബിയറിനും വൈനിനും നാളെ മുതല്‍ വില കൂടും ; ജനപ്രിയ ബ്രാൻഡായ ജവാനും വിലകൂടി ; വിലവർധന ക്രിസ്തുമസ് ന്യൂ ഇയർ വിപണി ലക്ഷ്യം വെച്ച്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ വില ജനുവരി ഒന്ന് മുതല്‍ വര്‍ധിക്കും. 10 രൂപ മുതല്‍ 20 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. ബിയറിനും വൈനിനും നാളെ മുതല്‍ വില കൂടും. ബിവറേജസ് കോർപ്പറേഷൻ വഴി വില്‍പ്പന നടത്തുന്ന മിക്ക ബ്രാൻഡുകള്‍ക്കും വില കൂട്ടിയിട്ടുണ്ട്. ജവാൻ മദ്യത്തിന് ലിറ്ററിന് 10 രൂപ വർധിപ്പിച്ചു. 600 രൂപയായിരുന്ന ജവാൻ മദ്യത്തിന് ഇനി മുതല്‍ 610 രൂപ നല്‍കണം.

വിറ്റുവരവ് നികുതി നേരത്തെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അപ്പോഴുണ്ടാകുന്ന നഷ്ടം നികത്താനാണ് വില വർധിപ്പിച്ചത്.

മദ്യത്തിന്റെ വില വർധിപ്പിക്കാനുള്ള ബില്ലില്‍ ഇന്നലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത്. ഇതിന് പിന്നാലെ വില വർധിപ്പിക്കുകയായിരുന്നു. ജനുവരി ഒന്ന് മുതല്‍ വില വർധന പ്രാബല്യത്തിലാക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഗവർണർ ബില്ലില്‍ ഒപ്പിട്ടതിന് പിന്നാലെ വിലയും കൂട്ടി. ക്രിസ്മസ്-ന്യൂ ഇയർ ദിവസങ്ങളില്‍ സംസ്ഥാനത്ത് മദ്യത്തിന്റെ വില്‍പ്പന കൂടും. ഈ സാഹചര്യത്തിലാണ് വേഗത്തില്‍ വിലയും കൂട്ടിയതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group