ക്രിസ്മസിന് കേരളം കുടിച്ചുതീർത്തത് 229.80 കോടി രൂപയുടെ മദ്യം ; വിൽപ്പനയിൽ മുന്നിൽ “റം”
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ക്രിസ്മസിന് കേരളത്തിൽ റെക്കോർഡ് മദ്യ വില്പന.229.80 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 22, 23, 24 തീയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടത്തിയത് . കഴിഞ്ഞ വർഷം ഇതേ ദിവസത്തെ വിൽപ്പന 215.49 കോടിയായിരുന്നു. റം ആണ് വിൽപ്പനയിൽ മുന്നിൽ.
ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവ് ഉണ്ടായിട്ടുണ്ട് . 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 24 ന് 89.52 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം 90.03 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യത്തിന് 2 ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസനായിരുന്നു ഇത്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 68.48 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റില്‍ 65.07 ലക്ഷം രൂപയുടെ വിൽപ്പനയും ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ 61.41 ലക്ഷം ക്ഷം രൂപയുടെ വിൽപ്പനയും നടന്നു.