
വിൽപ്പനക്കായി കടത്തിക്കൊണ്ടുവന്ന വിദേശ മദ്യ ശേഖരവുമായി യുവാവ് പിടിയിൽ; സ്കൂട്ടറിൽ കടത്തുകയായിരുന്ന അറുപത് ബോട്ടിൽ വിദേശ മദ്യം പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
കോഴിക്കോട്: വിൽപ്പനക്കായി കടത്തിക്കൊണ്ടുവന്ന വിദേശ മദ്യ ശേഖരവുമായി മാഹിയിൽ യുവാവ് പിടിയിൽ. കോഴിക്കോട് മാവൂർ സ്വദേശി ബിനീതാണ് പിടിയിലായത്. സ്കൂട്ടറിൽ കടത്തുകയായിരുന്ന അറുപത് ബോട്ടിൽ വിദേശ മദ്യം ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിദേശ മദ്യവുമായി ബിനീത് പിടിയിലാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടകര ദേശീയ പാതയിൽ പെരുവാട്ടും താഴെ ഭാഗത്ത് നിന്നാണ് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി ഇയാളെ പിടികൂടിയത്. 500 എം എൽ ന്റെ 60 ബോട്ടിൽ മദ്യം ബിനീതിൽ നിന്ന് കണ്ടെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടർ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി മദ്യം, മയക്ക് മരുന്ന് പരിശോധനകൾ കർശനമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം. രാത്രിയും പകലും ഉൾപ്പെടെ വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.