
അല്‍പ്പം വെളിച്ചെണ്ണയുണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ലിപ്സ്റ്റിക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം
ചുണ്ടുകള്‍ പതിവായി മോയിസ്ചറൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനായി ദിവസവും നിങ്ങള്‍ ലിപ് ബാമുകള്‍ ഉപയോഗിക്കണം. എന്നാല്‍ വിപണിയില്‍ ലഭ്യമായ ലിപ് ബാമുകളില്‍ പലതും നിങ്ങളുടെ ചുണ്ടുകളുടെ നിറം മങ്ങുന്നതിന് കാരണമാകുന്നു. അതിനാല്‍ വീട്ടില്‍ തന്നെ ലിപ് ബാം ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് ഉത്തമം. ഇതിനായി എത്ര തിരക്കുള്ളവർക്കും എളുപ്പത്തില്‍ തയ്യാറാക്കാൻ കഴിയുന്ന കുറച്ച് ലിപ് ബാമുകള്‍ പരിചയപ്പെടാം. ചുണ്ടിന് നിറം ലഭിക്കുന്നതിനാല്‍ ഇതിനെ ലിപ്‌സ്റ്റിക്കായും ഉപയോഗിക്കാവുന്നതാണ്.
1. കുറച്ച് ബീവാക്സ് എടുത്ത ശേഷം അതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്ത് ഡബിള്‍ ബോയില്‍ ചെയ്യുക. അതിലേയ്ക്ക് തേനും ലാവൻഡർ, ഓറഞ്ച്, ടീ ട്രീ തുടങ്ങി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു എസൻഷ്യല്‍ ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്ത് തണുക്കാൻ വയ്ക്കുക. ശേഷം ചെറിയ ബോട്ടിലിലാക്കി സൂക്ഷിക്കാവുന്നതാണ്.
2. ഷിയ ബട്ടറും ബീ വാക്സും ഒരു പാത്രത്തിലെടുത്ത് ഡബിള്‍ ബോയില്‍ ചെയ്യുക. ബീ വാക്സ് ഉരുകുമ്ബോള്‍ അതിലേയ്ക്ക് വെളിച്ചെണ്ണ ചേർത്ത് സ്റ്റൗവില്‍ നിന്ന് മാറ്റുക. ശേഷം കുറച്ച് ഓറഞ്ച് എസൻഷ്യല്‍ ഓയില്‍ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു ബോട്ടിലിലാക്കി സൂക്ഷിച്ച് വയ്ക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. മാതളത്തിന്റെ ജ്യൂസ് എടുത്തശേഷം കുറച്ച് വെളിച്ചെണ്ണ ചേർക്കുക. ഇതിനെ ഒരു ബോട്ടിലിലാക്കി ഫ്രിഡ്ജില്‍ തണുക്കാൻ വയ്ക്കുക.