
ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ചുണ്ടിലെ കറുപ്പ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് പലർക്കും അറിയില്ല. വിവിധ കാരണങ്ങൾ കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. എന്നാൽ ഇതെന്താണെന്ന് പലർക്കും അറിയില്ല. മരണത്തിലേക്ക് വരെ നയിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ചുണ്ടിലെ കറുപ്പിന് കാരണമെന്തെന്ന് നോക്കാം.
അമിതമായ പുകവലി പലരുടെയും ചുണ്ടിനെ കറപ്പ് നിറത്തിൽ ആക്കാറുണ്ട്, അതുപോലെതന്നെ വിറ്റാമിൻ ബി 12 കുറവുമൂലവും കറുപ്പ് നിറം ഉണ്ടാകാം. നമ്മൾ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കോ, പേസ്റ്റോ എല്ലാം ഇതിനു കാരണമാകാം. ഇനി ഇതൊന്നുമല്ലെങ്കിലും അമിതമായി വെയിൽ കൊള്ളുന്നവരിലും ഇത്തരത്തിൽ ചുണ്ടിൽ കറുപ്പ് നിറം കാണാനിടയാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ചുണ്ടിലെ കറുപ്പ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന കുറച്ച് എളുപ്പവഴികൾ നോക്കിയാലോ?
1) നാരങ്ങ
നാരങ്ങാനീര് എടുത്ത് ദിവസവും ചുണ്ടിൽ പുരട്ടാം, അല്ലെങ്കിൽ ഒരു കഷണം നാരങ്ങ എടുത്ത് മുകളിൽ അല്പം പഞ്ചസാര വിതറിയും ചുണ്ടിൽ പുരട്ടാം.
2) ബീറ്റ്റൂട്ട്
ഫ്രഷായ ബീറ്റ്റൂട്ടോ അല്ലെങ്കിൽ ബീറ്റ്റൂട്ട് പൗഡറോ വെള്ളത്തിൽ ചാലിച്ച് ചുണ്ടുകളിൽ തേക്കാം.
3) മഞ്ഞൾ
പാലും മഞ്ഞളും ചേർത്ത് മിശ്രിതം തയ്യാറാക്കി ചുണ്ടിൽ പുരട്ടുക
4) കാപ്പിപ്പൊടി
കാപ്പിപ്പൊടി വെളിച്ചെണ്ണയിലോ വെള്ളത്തിലോ ചാലിച്ച് ചുണ്ടിൽ പുരട്ടി മൃദുവായി സ്ക്രബ്ബ് ചെയ്യാം.
മുകളിൽ പറഞ്ഞവയെല്ലാം ഒരു പരിധിവരെ ചുണ്ടുകളിലെ കറുപ്പ് നിറം അകറ്റാൻ സഹായിക്കും.