ലയൺസ് സേവന പ്രവർത്തനങ്ങൾ മഹത്തരമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.

Spread the love

അടൂർ: സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ഏറെ മഹത്തരമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ ഗ്രീൻ വാലി കൺവെൻഷൻ സെൻട്രലിൽ 2025 -2026 ലെ ലയൺസ് ഡിസ്ട്രിക്ട് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ചിറ്റയം ഗോപകുമാർ.

ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് അധ്യക്ഷത വഹിച്ചു . ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി . മുൻ ലയൺസ് ഇൻറർനാഷണൽ ഡയറക്ടർ വിജയകുമാർ രാജു ക്യാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി .

18 വയസ്സു വരെയുള്ള കുട്ടികളുടെ പ്രസ്ഥാനമായ ലിയോ ഡിസ്ട്രിക്റ്റിന്റെയും ലയൺ ലേഡീസ് ഫോറത്തിന്റെയും സ്ഥാനാരോഹണ ചടങ്ങ് കേരളത്തിലെ ലയൺസ് ക്ലബ്ബുകളുടെ ചെയർമാനായ രാജൻ എൻ നമ്പൂതിരി നിർവഹിച്ചു. വൈസ് ഗവർണർമാർ ആയി ജേക്കബ് ജോസഫ് മാർട്ടിൻ ഫ്രാൻസിസ് ക്യാബിനറ്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറിയായി ജേക്കബ് ജോർജ് ,ക്യാബിനറ്റ് ട്രഷററായി പിസി ചാക്കോ , അഡ്മിനിസ്ട്രേറ്ററായി എം ആർ പി പിള്ള , പബ്ലിക് റിലേഷൻ ഓഫീസറായി എം പി രമേഷ് കുമാർ , ലേഡീസ് ഫോറം പ്രസിഡണ്ടായി ബിന്ദു ഹരീന്ദ്രനാഥ്, ലിയോ ഡിസ്ട്രിക്ട് പ്രസിഡണ്ടായി ലക്ഷ്മി ശ്രീ എന്നിവർ ചുമതലയേറ്റു .

കൺവെൻഷൻ ചെയർമാൻ അടൂർ സേതു കെ എസ് മോഹനൻ പിള്ള
എന്നിവർ പ്രസംഗിച്ചു.

റീജിയൻ ചെയർമാൻമാർ സോൺ ചെയർമാൻമാർ കോട്ടയം ,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ക്ലബ്ബ് ഭാരവാഹികൾ ഉൾപ്പെടെ ആയിരത്തിലധികം അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.