
കോട്ടയം: കോട്ടയം . ആലപ്പുഴ ,പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി കൺവെൻഷൻ ഏപ്രിൽ 27ന് ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ നടക്കും .
രാവിലെ എട്ടുമണിക്ക് കീ മെമ്പർ മീറ്റിംഗ് മുൻ ഗവർണർ ഡോ. പി പി കുര്യൻ ഉദ്ഘാടനം ചെയ്യും .
8.30-ന് രണ്ടാം പ്ലീനറി സെഷൻ
ഡിസ്റ്റിക് ഗവർണർ വെങ്കിടാചലം അധ്യക്ഷത വഹിക്കും.
തുടർന്ന് ഡിസ്ട്രിക്ട് 318 B ലെ 120 ക്ലബ്ബുകളിൽ നിന്നുള്ള ഭാരവാഹികൾ ബാനർ പ്രസന്റേഷൻ നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
11:00 മണിക്ക് നടക്കുന്ന പൊതുസമ്മേളനം സിനിമാ സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്യും. ഗവർണർ ആർ വെങ്കിടാചലം അധ്യക്ഷത വഹിക്കും മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ ടോണി എണ്ണൂക്കാരൻ മുഖ്യ പ്രഭാഷണം നടത്തും. വൈസ് ഗവർണർമാരായ വിന്നി ഫിലിപ് . ജേക്കബ് ജോസഫ് മുൻ ഗവർണർ ജോർജ് ചെറിയാൻ ,ഡോ.ബിനോ ഐ കോശി ,എം ആർ പി പിള്ള , ജോസ് തെങ്ങിൽ . വി കെ സജീവ് ,സുരേഷ് ജോസഫ് : കെ കെ കുരുവിള, സുരേഷ് ജെയിംസ്, കെ എ തോമസ് . എംപി രമേഷ് കുമാർ തുടങ്ങിയവർ സംസാരിക്കും
ഉച്ചയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ട് 2025 2026 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുകും.
കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 120 ക്ലബ്ബിലെ 1200 പ്രതിനിധികൾ പങ്കെടുക്കും . മികച്ച പ്രവർത്തനം കാഴ്ചവച്ച പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിക്കും.
പ്രാഥമിക സൗകര്യം നിഷേധിച്ച പെട്രോൾ പമ്പ് ഉടമയ്ക്കെതിരെ പത്തനംതിട്ട കൺസ്യൂമർ കോടതിയിൽ സ്വന്തമായികേസ് വാദിച്ച് ഒരു ലക്ഷത്തി അറുപത്തയായിരം രൂപ നഷ്ടപരിഹാരം അനുവദിപ്പിച്ച ജയകുമാരി ടീച്ചറിനെ മാതൃക അധ്യാപിക അവാർഡ് നൽകി അനുമോദിക്കും.
30 വർഷത്തെ യോഗ പരിശീലനത്തിലൂടെയും മീനച്ചിൽ അറ്റിലെ പരിശീലനത്തിലൂടെയും തായ്ലൻഡിലെ പട്ടായ കടലിൽ മുപ്പത് മിനിറ്റ് നേരം നിശ്ചലമായി കിടന്ന് ലോകശ്രദ്ധ പിടിച്ചുപറ്റിയ ലയൺസ് പബ്ലിക് റിലേഷൻ ഓഫീസർ എം പി രമേഷ് കുമാറിനെയും സമ്മേളനത്തിൽ ആദരിക്കും.
സിസ്ട്രിക്റ്റ് ഗർണർ
ആർ. വെങ്കിടാചലം,കൺവൻഷൻ ചെയർമാൻ ജോർജ് ചെറിയാൻ, പി ആർ ഒ എം.പി.രമേഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു