video
play-sharp-fill
ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി യുടെ ആഭിമുഖ്യത്തിൽ അഖില കേരള ഇന്റർ സ്കൂൾ ചെസ്സ് ടൂർണമെന്റ്: ഡിസംബർ 14 ന് കോട്ടയം ബേക്കർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ; എൽപി, യുപി, എച്ച്എസ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരിക്കും മത്സരം.

ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി യുടെ ആഭിമുഖ്യത്തിൽ അഖില കേരള ഇന്റർ സ്കൂൾ ചെസ്സ് ടൂർണമെന്റ്: ഡിസംബർ 14 ന് കോട്ടയം ബേക്കർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ; എൽപി, യുപി, എച്ച്എസ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരിക്കും മത്സരം.

കോട്ടയം: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി യുടെ ആഭിമുഖ്യത്തിൽ ഡിസംബർ 14 ന് കോട്ടയം ബേക്കർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അഖില കേരള ഇന്റർ സ്കൂൾ ചെസ്സ് ടൂർണമെന്റ് നടത്തുന്നു.

ആദ്യ റൗണ്ട് മത്സരം ആരംഭിക്കുന്നത് 14 ന് രാവിലെ 9.30 ന്. മത്സരാർഥികൾ 8.45 ന് റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്. 7 റൗണ്ട് മത്സരങ്ങളുള്ള ടൂർണമെന്റിൽ ഓരോ റൗണ്ടും 15 + 5 മിനിറ്റ്സ് എന്ന അടിസ്ഥാനത്തിൽ ആയിരിക്കും നടക്കുക. എൽപി, യുപി, എച്ച് എസ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരിക്കും മത്സരം.

പോയിന്റ് നിലയുടെ അടിസ്ഥാനത്തിലായിരിക്കും സമ്മാനങ്ങൾ. മത്സരം ഒന്നിച്ചാണെങ്കിലും ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ആദ്യം രെജിസ്റ്റർ ചെയ്യുന്ന 300 രെജിസ്ട്രേഷൻ മാത്രമേ സ്വീകരിക്കുകയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകെ 174 സമ്മാനങ്ങൾ, 156 ട്രോഫികൾ, 18 ക്യാഷ് അവാർഡുകൾ, പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഇ.പാർട്ടിസിപ്പഷൻ സർട്ടിഫിക്കറ്റുകൾ, 6 സ്‌കൂളുകൾക്ക് ബെസ്റ്റ് പാർട്ടിസിപ്പന്റ്സ് ട്രോഫികൾ. സമ്മാനദാനം വൈകുന്നേരം 6 -ന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം നിർവഹിക്കും.

രെജിസ്ട്രേഷൻ ഫീസ് 300 രൂപ.ഭക്ഷണം വേണമെങ്കിൽ നോൺ വെജ് രൂപ 150, വെജ് രൂപ 140 വേറെ അടക്കേണ്ടിവരും. പങ്കെടുക്കേണ്ടവർ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച്, പേയ്‌മെന്റ് Q R Code സ്കാൻ ചെയ്തോ, കൊടുത്തിട്ടുള്ള ഫോൺ നമ്പറിൽ (Gpay )ജി.പെ ആയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Gpay നമ്പർ : 9846807104. ഡിസംബർ 11, വൈകുന്നേരം 5 ന് ശേഷം ലഭിക്കുന്ന രജിസ്ട്രേഷനുകൾ സ്വീകരിക്കുന്നതല്ല.
രെജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള ഗൂഗിൾ ഫോം :
https://forms.gle/EYyPURFhQZ3ANkLa6

പത്ര സമ്മേളനത്തിൽ ലയൺസ് ഡിസ്ട്രിക്ട് 318 ബി യുടെ ഗവർണർ ലയൺ ആർ വെങ്കിടാചലം, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ലയൺ സജീവ് വി കെ, പ്രോഗ്രാം ജനറൽ കൺവീനർ ലയൺ മധു എം വി, ഡിസ്ട്രിക്ട് പി ആർ ഓ. ലയൺ എം പി രമേഷ്കുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.