video
play-sharp-fill

സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തൈറോയിഡ് രോഗനിർണ്ണയവും

സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തൈറോയിഡ് രോഗനിർണ്ണയവും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ സേവനസംഘടനയായ ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ഭാഗമായ കോട്ടയം സെന്റീനിയൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ മാസം 1-ാം തീയതി രാവിലെ 9.00 മണിമുതൽ 2.00 മണിവരെ കോട്ടയം തിരുവാതുക്കൽ, പുളിനാക്കൽ ജംഗ്ഷനിലുള്ള സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ചിന്റെ അങ്കണത്തിൽവെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നതാണ്. തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്ററിലെ വിദഗ്ധരായ ഡോക്ടർമാരും ടെക്‌നീഷ്യന്മാരുമാണ് ഈ ക്യാമ്പിൽ ചികിത്സ നടത്തുന്നത്. തുടർചികിത്സ ആവശ്യമുള്ളവർക്കും തിമിര ശസ്ത്രക്രിയ വേണ്ടവർക്കും സൗജന്യമായി താക്കോൽദ്വാര, ലേസർചികിത്സകളും ഈ ഹോസ്പിറ്റലിൽനിന്നും ലഭിക്കുന്നതാണ്. രോഗികൾക്ക് ഹോസ്പിറ്റലിൽ കിടന്ന് ചികിത്സ നടത്തേണ്ടതില്ലാത്ത തരത്തിലാണ് ഓപ്പറേഷൻ നടത്തുന്നത്. ശസ്ത്രക്രിയ നടത്തേണ്ടവർക്ക് കോട്ടയത്തു നിന്നും സൗജന്യമായി യാത്രാ സൗകര്യം ഏർപ്പെടുത്തി കൊടുക്കുന്നതാണ്. ഇതിനോടൊപ്പം തൈറോയിഡ് രോഗ നിർണയവും ചികിത്സയും ഉണ്ടായിരിക്കുന്നതാണ്. ഹോർമോൺ ടെസ്റ്റിന് 50/-രൂപ ഫീ ഉണ്ടായിരിക്കും. രജിസ്‌ട്രേഷൻ ഡിസംബർ 1 രാവിലെ 8.30 മുതൽ ആരംഭിക്കും. 9.00 മണിമുതൽ ഡോ. ജീവൻ ജോസഫിന്റെ നേതൃത്വത്തിൽ തൈറോയിഡ് രോഗത്തെക്കുറിച്ചുള്ള ബോധവൽകരണ ക്ലാസ്സ് ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്; MJF Ln. ജോസ് മാണി: 9447141612, എബ്രഹാം പി. ജേക്കബ്: 8606362085, പുന്നൂസ് പി.റ്റി: 8086997722, J.V ഫിലിപ്പ്: 9447141612.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group