play-sharp-fill
സൗദി അറേബ്യയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ പ്രവാസി മരിച്ചു; കൂട് വൃത്തിയാക്കുന്നതിനിടെ ജീവനക്കാരനെ അപ്രതീക്ഷിതമായി സിംഹം ആക്രമിക്കുകയായിരുന്നു

സൗദി അറേബ്യയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ പ്രവാസി മരിച്ചു; കൂട് വൃത്തിയാക്കുന്നതിനിടെ ജീവനക്കാരനെ അപ്രതീക്ഷിതമായി സിംഹം ആക്രമിക്കുകയായിരുന്നു

സ്വന്തം ലേഖിക

റിയാദ്: സൗദി അറേബ്യയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ വിദേശി മരിച്ചു. ബുറൈദയിലെ അസീലാന്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണ് സംഭവം. ഇവിടുത്തെ ജീവനക്കാരനാണ് പെണ്‍സിംഹത്തിന്റെ ആക്രമണത്തില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം സംബന്ധിച്ച് സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് പ്രസ്‍താവന പുറത്തിറക്കി.


കൂട് വൃത്തിയാക്കുന്നതിനിടെ ജീവനക്കാരനെ അപ്രതീക്ഷിതമായി സിംഹം ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് ജീവനക്കാരനെ കൂട്ടില്‍ നിന്ന് പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഗുരുതരമായി പരിക്കേറ്റിരുന്ന ഇയാള്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് അധികൃതര്‍ ഇടപെട്ട് സ്വകാര്യ പാര്‍ക്കിലെ വന്യജീവികളെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ആക്രമണ സ്വഭാവമുള്ളവ ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളെ നിയമ വിരുദ്ധമായി പ്രദര്‍ശിപ്പിച്ചതിനും രാജ്യത്തെ പരിസ്ഥിതി നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി മൃഗങ്ങളെ കൊണ്ടുപോയതിനും പാര്‍ക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ കടത്തുന്നതും അവയെ ഉടമസ്ഥതയില്‍ വെയ്‍ക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും സൗദി അറേബ്യയിലെ നിയമപ്രകാരം കുറ്റകരമാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് അറിയിച്ചു. ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പരമാവധി 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും മൂന്ന് കോടി ദിര്‍ഹം വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് എവിടെയെങ്കിലും ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫിന്റെ ‘ഫിതിരി’ പ്ലാറ്റ്ഫോം വഴി നേരിട്ടോ അല്ലെങ്കില്‍ സുരക്ഷാ വകുപ്പുകള്‍ വഴിയോ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ടു. വന്യജീവികളെ വളര്‍ത്തുന്നവരും ഉടമസ്ഥതയില്‍ സൂക്ഷിക്കുന്നവരും അവയെ അധികൃതര്‍ക്ക് കൈമാറി ശിക്ഷാ നടപടികള്‍ നിന്ന് ഒഴിവാകണമെന്നും അധികൃതര്‍ ആഹ്വാനം ചെയ്‍തിട്ടുണ്ട്.