video
play-sharp-fill
ഡീഗോ മറഡോണയ്ക്ക് പിന്നാലെ കേരളത്തിന്റെ മണ്ണില്‍ കാലുകുത്താൻ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും….! മെസിയെ കേരളത്തില്‍ എത്തിക്കുവാന്‍ പ്രവാസി വ്യവസായി;  ആദ്യഘട്ട ചര്‍ച്ച ഫലപ്രദം

ഡീഗോ മറഡോണയ്ക്ക് പിന്നാലെ കേരളത്തിന്റെ മണ്ണില്‍ കാലുകുത്താൻ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും….! മെസിയെ കേരളത്തില്‍ എത്തിക്കുവാന്‍ പ്രവാസി വ്യവസായി; ആദ്യഘട്ട ചര്‍ച്ച ഫലപ്രദം

സ്വന്തം ലേഖിക

കൊച്ചി: സാക്ഷാല്‍ ഡീഗോ മറഡോണ കാലുകുത്തിയ കേരളത്തിന്റെ മണ്ണില്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും കാലു കുത്തിയാല്‍ ഇനി അത്ഭുതപ്പെടേണ്ടതില്ല.

ഇതിനായുള്ള ശ്രമം പ്രമുഖനായ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.അര്‍ജന്റീനന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായും മെസിയുടെ മാനേജരുമായും ഇതു സംബന്ധമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അര്‍ജന്റീനിയന്‍ ടീമിനും ലയണല്‍ മെസിക്കും ഏറ്റവും അധികം ആരാധകര്‍ ഉള്ള സംസ്ഥാനമാണ് കേരളം എന്നതിനാല്‍, ഇവരെല്ലാം അനുകൂലമായി പ്രതികരിച്ചതായാണ് സൂചന. മെസി കൂടി അനുകൂലമായി പ്രതികരിക്കുന്നതോടെ, ആ സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകും.

മെസിയുടെ തിരക്കുകള്‍ ആണ് പ്രധാനമായും സന്ദര്‍ശനത്തിന് തടസ്സമാകുന്നത്. ക്ലബ് ഫുട്ബോള്‍ മത്സരം ഉള്‍പ്പെടെ നിരവധി മത്സരമാണ് മെസിക്ക് മുന്‍പില്‍ ഇനിയുള്ളത്.

അടുത്തതായി നടക്കാനിരിക്കുന്ന കോപ്പ അമേരിക്കന്‍ മത്സരത്തിലും അര്‍ജന്റീനയെ നയിക്കുക മെസിയായിരിക്കും. ലോകകപ്പ് മത്സരത്തോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന അഭ്യൂഹം മെസി തന്നെ തള്ളിയതോടെ ആരാധകരും ആവേശത്തിലാണ് ഉള്ളത്.