ലയണല്‍ മെസ്സിയും അർജന്‍റീന ഫുട്ബോള്‍ ടീമും ഈ വർഷം കേരളത്തിലെത്തില്ലെന്ന കായികമന്ത്രി വി.അബ്ദുറഹ്മാന്‍റെ അറിയിപ്പില്‍ പരിഹാസവുമായി നജീബ് കാന്തപുരം എംഎല്‍എ.

Spread the love

മലപ്പുറം: ലയണല്‍ മെസ്സിയും അർജന്‍റീന ഫുട്ബോള്‍ ടീമും ഈ വർഷം കേരളത്തിലെത്തില്ലെന്ന കായികമന്ത്രി വി.അബ്ദുറഹ്മാന്‍റെ അറിയിപ്പില്‍ പരിഹാസവുമായി നജീബ് കാന്തപുരം എംഎല്‍എ.

കാത്തിരുന്ന്, കാത്തിരുന്ന് പുഴ മെലിഞ്ഞു, കടവൊഴിഞ്ഞ്‌ കാലവും കടന്ന് പോയ്‌” അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഈ ഒക്ടോബറില്‍ വരാനാവില്ലെന്നാണ് അർജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പറയുന്നതെന്നായിരുന്നു മന്ത്രി അറിയിച്ചത്. ഒക്ടോബറിലെ കളി നടത്താനാകൂ എന്നാണ് സ്പോണ്‍സറുടെ നിലപാടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാർ പ്രകാരമുള്ള സമയക്രമം പാലിക്കാൻ കഴിയാത്തതിനാലാണ് അർജന്‍റീന ഫുട്ബോള്‍ ടീം കേരളത്തിലെത്താത്തത്. അതേസമയം സ്‌പോണ്‍സർ നല്‍കിയ ആദ്യഗഡു കരാർതുക എഎഫ്‌എ (അർജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ)

മടക്കി നല്‍കില്ലെന്നാണ് സൂചന. കരാർ ലംഘനം നടന്നുവെന്നാണ് അർജന്‍റീന അസോസിയേഷന്‍റെ നിലപാട്. ഒക്ടോബറില്‍ അർജന്‍റീന ടീം കേരളത്തില്‍ വരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.