
കാട്ടിലെ രാജാവ് നാട്ടിലെ ഓമന!ഓടിവന്ന് മനുഷ്യനെ ആലിംഗനം ചെയ്യുന്ന സിംഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ;വീഡിയോ കാണാം…
സ്വന്തം ലേഖകൻ
സിംഹത്തെ പേടിയില്ലാത്ത ആരെങ്കിലും കാണുമോ? വളരെ വളരെ ചുരുക്കമായിരിക്കും.കാട്ടിലെ രാജാവ് എന്നാണ് സിംഹം അറിയപ്പെടുന്നത് തന്നെ.പോരാത്തതിന് അക്രമകാരിയായ മൃഗം കൂടിയാണ് അത്.എന്നാല്‍, ഇപ്പോള്‍ വൈറലാവുന്ന ഒരു വീഡിയോയില്‍ കാണുന്നത് ഒരു വലിയ സിംഹം ഒരു മനുഷ്യനെ ഓടിവന്ന് കെട്ടിപ്പിടിക്കുന്നതാണ്!വളര്‍ത്തുമൃഗങ്ങളായ പൂച്ചയും പട്ടിയും ഒക്കെ മനുഷ്യരെ അത്യധികം ആവേശത്തോടെയും സ്നേഹത്തോടെയും കെട്ടിപ്പിടിക്കാറുണ്ട് അല്ലേ? എന്നാല്‍, ഒരു സിംഹം അത് ചെയ്യുന്നത് തികച്ചും അത്ഭുതം എന്നേ പറയാൻ കഴിയൂ.
മനുഷ്യരും മൃഗങ്ങളും തമ്മില്‍ നിരന്തരം സംഘട്ടനം നടക്കുന്ന ഈ കാലത്ത് ഇങ്ങനെ ഒരു വീഡിയോ കണ്ടത് ആളുകളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. എന്നാലും, സിംഹം ഓടിവന്ന് മനുഷ്യനെയൊക്കെ കേട്ടിപ്പിടിക്കുമോ എന്ന്സം ശയിക്കുന്നവരുണ്ടാകും.കേള്‍ക്കുമ്ബോള്‍ ആശ്ചര്യകരം എന്ന് തോന്നുമെങ്കിലും അതാണ് സംഭവിച്ചത് എന്നാണ് വീഡിയോ കാണുമ്ബോള്‍ മനസിലാവുന്നത്. വീഡിയോ തുടങ്ങുമ്ബോള്‍ തന്നെ കാണുന്നത് ഒരാള്‍ ആലിംഗനം ചെയ്യാനായി തന്റെ രണ്ട് കരങ്ങളും വിടര്‍ത്തി നില്‍ക്കുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്ടെന്ന് അവിടേക്ക് ഒരു സിംഹം ഓടി വരുന്നു. വന്നയുടനെ അത്യധികം ആവേശത്തോടെ സിംഹം മനുഷ്യനെ കെട്ടിപ്പിടിക്കുകയാണ്.പിന്നെ സ്നേഹപ്രകടനങ്ങളും.പിന്നാലെ, സിംഹവും മനുഷ്യനും കൂടി കെട്ടിപ്പിടിച്ച് നിലത്തേക്ക് വീണു പോകുന്നതും വീഡിയോയില്‍ കാണാം.African Animal ആണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരിക്കുന്നത്.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.സിംഹം ഒരു കുട്ടിയെ പോലെയാണ് സ്നേഹപ്രകടനങ്ങള്‍ നടത്തുന്നത് എന്നാണ് മിക്കവരും കമന്റുകളില്‍ പറഞ്ഞിരിക്കുന്നത്. വളരെ അധികം പേര്‍ മനോഹരമായ വീഡിയോ എന്നും, കാണുമ്ബോള്‍ സന്തോഷം തോന്നുന്ന വീഡിയോ എന്നും കമന്റ് ചെയ്തിട്ടുണ്ട്.