ക്ഷമ ചോദിച്ച്‌ അസ്‌ലം; പരാതി പിൻവലിക്കുന്നതായി ലിന്റോ ജോസഫ്; അധിക്ഷേപിച്ച യുവാവിനെ ചേര്‍ത്ത് പിടിച്ച്‌ എംഎല്‍എ

Spread the love

കോഴിക്കോട്: ലിന്റോ ജോസഫ് എംഎല്‍എയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവം ഒത്തുതീർന്നു.

video
play-sharp-fill

വ്യക്തി അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്‌ലം ക്ഷമ ചോദിച്ച സാഹചര്യത്തില്‍ പരാതി പിന്‍വലിക്കുന്നതായി ലിന്റോ ജോസഫ് എംഎല്‍എ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ അസ്‌ലമിനെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് ലിന്റോ ജോസഫിനെ സ്റ്റേഷനിലേക്ക് വിളിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ലിന്റോ സ്റ്റേഷനില്‍ എത്തുകയും അസ്‌ലം ക്ഷമ ചോദിക്കുകയുമായിരുന്നു. ബോഡി ഷെയ്മിങ് ചെയതുകൊണ്ടുള്ള കമന്റാണ് അസ്‌ലം ഫേസ്ബുക്കിലിട്ടത്. സംഭവത്തില്‍ അസ്‌ലമിനെതിരെ വ്യാപക വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു.