video
play-sharp-fill

11 കെ.വി.ലൈനിൽ കുടുങ്ങിയ പ്രാവിന് പുതു ജീവൻ: കോട്ടയം കുടയംപടി കവലയിലാണ് സംഭവം: പ്രാവ് കുടുങ്ങിയ വിവരം കെഎസ്ഇബിയിൽ അറിയിച്ചത് ഓട്ടോ ഡ്രൈവർമാർ

11 കെ.വി.ലൈനിൽ കുടുങ്ങിയ പ്രാവിന് പുതു ജീവൻ: കോട്ടയം കുടയംപടി കവലയിലാണ് സംഭവം: പ്രാവ് കുടുങ്ങിയ വിവരം കെഎസ്ഇബിയിൽ അറിയിച്ചത് ഓട്ടോ ഡ്രൈവർമാർ

Spread the love

കോട്ടയം: കുടയംപടി കവലയിൽ 11 കെ വി ലൈനിൽ കുടുങ്ങിയ പ്രാവിനെ രക്ഷിച്ച് അയ്മനം ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാർ. കുടയംപടി കവലയിലെ ഇലക്ട്രിക് പോസ്റ്റിൽ കാൽ കുടുങ്ങിയ പ്രാവിനെ കവലയിലുള്ള ഓട്ടോ ഡ്രൈവർമാരാണ് ആദ്യം കണ്ടത്.

പ്രാവിന്റെ കരച്ചിൽ കേട്ടാണ് ഓട്ടോ ഡ്രൈവർമാർ ശ്രദ്ധിച്ചത്. ഉടനെ അവർ അയ്മനം കെ എസ് ഇ ബി ഓഫീസിൽ അറിയിച്ചു.

തുടർന്ന് ഇലക്ട്രിസിറ്റി ബോർഡിലെ ഉദ്ദ്യോഗസ്ഥർ ലൈൻ ഓഫാക്കിയ ശേഷം ഗോവണി വഴി ഒരാൾ കയറി മുകളിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കൈ പോസ്റ്റിൽ പിടിച്ചു കൊണ്ട് മറ്റേ കൈ ഉപയോഗിച്ച് പ്രാവിന്റെ കാലിലെ ഉടക്ക് മാറ്റിയെടുത്തു. അപ്പോഴേക്കും മറ്റൊരാൾ ഒരു സഞ്ചിയുമായി കയറി ചെന്നു. പ്രാവിനെ

സാവധാനം സഞ്ചിയിൽ ഇറക്കി വച്ച് താഴെ എത്തിച്ച ശേഷം സ്വതന്ത്രമാക്കി.
പ്രാവ് രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് കുടയം പടിയിലെ ഓട്ടോക്കാരും കടക്കാരും.