ലിനി….നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ; മലയാളികളെ സങ്കടകണ്ണീരിലാഴ്ത്തി ലിനിയുടെ മകന്റെ പിറന്നാൾ.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: നിപ വൈറസ് ഭീതിവിതച്ച സമയം കേരളത്തിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയായിരുന്നു നഴ്സ് ലിനിയുടെ മരണം. നിപ ബാധിച്ചവരെ ധൈര്യ പൂർവ്വം ചികിത്സിച്ച് അതേ നിപ ബാധിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു ലിനി. ഇപ്പോൾ മകന്റെ പിറന്നാൾ ദിനത്തിൽ ലിനിയുടെ ഭർത്താവ് സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏവരെയും ഈറനണിയിക്കുകയാണ്. മകൻ റിതുലിന്റെ ആറാം പിറന്നാൾ ദിനത്തിൽ, ലിനിയില്ലാത്ത അവന്റെ ആദ്യ പിറന്നാൾ വിശേഷങ്ങളാണ് സജീഷ് പങ്കുവച്ചത്.

സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിതുലിന്റെ ആറാം പിറന്നാൾ

ജന്മദിനങ്ങൾ നമുക്ക് എന്നും സന്തോഷമുളള ദിവസമാണ് അത് മക്കളുടേതാണെങ്കിൽ അതിലേറെ സന്തോഷവും ഒരു ഓർമ്മപ്പെടുത്തലുമാണ്. ലിനി…. നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ.
അവന് ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ…
ചെറുതായി പനി ഉണ്ടെങ്കിലും
അവന്റെ കൂട്ടുകാർക്കൊക്കെ സമ്മാനമായി പെൻസിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ് സ്‌കൂളിൽ പോയത്.

കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വർഷങ്ങൾ പോയതറിഞ്ഞില്ല.
മോന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു.
ഉമ്മ ഉമ്മ ഉമ്മ