ലൈംഗികാതിക്രമക്കേസില്‍ മുന്‍ എം പിയും ജെ ഡി എസ് നേതാവുമായ പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവ്

Spread the love

ബംഗളൂരു : ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എം പിയും ജെ ഡി എസ് നേതാവുമായ പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ ബെംഗളൂരുവിലെ പ്രത്യേക കോടതി.

video
play-sharp-fill

ജീവപര്യന്തത്തിന് പുറമെ പത്ത് ലക്ഷം രൂപയും കെട്ടിവെക്കണം.
വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി. ഇന്നലെ പ്രജ്വല്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകർത്തി ബ്ലാക്ക് മെയില്‍ ചെയ്തു എന്നാണ് കേസ്. ഈ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഏകദേശം മൂവായിരത്തോളം വീഡിയോകളാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തില്‍ പുറത്തുവന്നത്. പൊലീസില്‍ പരാതി ലഭിച്ചതോടെ 2024 ഏപ്രില്‍ 27ന് പ്രജ്വല്‍ വിദേശത്തേക്ക് കടന്നു. ഒടുവില്‍ മേയ് 31ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പ്രജ്വലിനെ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.