video
play-sharp-fill
വിദേശ വനിതാ കൊല്ലപ്പെട്ട സംഭവത്തിൽ അധികാരികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു.

വിദേശ വനിതാ കൊല്ലപ്പെട്ട സംഭവത്തിൽ അധികാരികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിദേശ വനിതാ കൊല്ലപ്പെട്ട സംഭവത്തിൽ അധികാരികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി അരോപിച്ച് കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭർത്താവ് ആൻഡ്രൂ രംഗത്തെത്തി. പിടിയിലായ പ്രതികൾ നിരപരാധികളാണോ എന്ന് സംശയമുണ്ടന്ന് ആൻഡ്രൂ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സഹചര്യത്ത്ിൽ തുടർന്നുള്ള അന്വേഷണത്തിന് സി.ബി.ഐയുടെ സഹായം ലഭ്യമാക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും ആൻഡ്രൂ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.

സമാന രീതിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുമെന്നും രാജ്യത്തെ നിയമ വ്യവസ്ഥയിൽ ഭേദഗതി കൊണ്ട് വരാൻ ഒരുമിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും ആൻഡ്രൂ കൂട്ടിചേർത്തു. കേസ് അന്വേഷണത്തിൽ നീതി ലഭിക്കാൻ ഉണ്ടായ അശ്രദ്ധയും, തടസങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും
മുഖം രക്ഷിക്കാൻ കൊല്ലപ്പെടുന്നവരുടെ മരണം ആത്മഹത്യയോ അപകട മരണമോ ആണെന്ന് വരുത്തി തീർക്കാനുള്ള അധികൃതരുടെ തന്ത്രം സർവ്വ സാധാരണവുമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ ജനശ്രദ്ധ കൊണ്ട് വരാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ആൻഡ്രൂ പറയുന്നു. ഇത് ഇത്തരത്തിലുള്ള തുടർ സംഭവങ്ങൾ ഒഴിവാക്കാൻ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആൻഡ്രൂ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group