വൈ​ദ്യു​തി പോസ്റ്റിന് മു​ക​ളി​ലി​രി​ക്കെ ലൈ​ന്‍​മാ​നെ ക​ല്ലെ​റി​ഞ്ഞ് പ​രി​ക്കേ​ല്‍​പി​ച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊ​ടു​ങ്ങ​ല്ലൂ​ര്‍: വൈ​ദ്യു​തി പോസ്റ്റിനു മുകളിൽ ത​ക​രാ​റ് പരിഹരിക്കുന്നതിനിടെ ലൈ​ന്‍മാ​നെ ക​ല്ലെ​റി​ഞ്ഞ് പ​രി​ക്കേ​ല്‍​പി​ച്ചു.ക​ല്ലേ​റി​ല്‍ ത​ല​ക്ക് പരിക്കേറ്റ ലൈ​ന്‍​മാ​ന്‍ നി​ല​ത്ത് വീ​ണ​തി​നെ തു​ട​ര്‍​ന്ന് കൈ​ക്ക്​ പ​രി​ക്കേ​റ്റു.

കെ.​എ​സ്.​ഇ.​ബി എ​സ്.​എ​ന്‍ പു​രം സെ​ക്ഷ​നി​ലെ ലൈ​ന്‍​മാ​നാ​യ ആ​ല​പ്പു​ഴ അമ്പലപ്പുഴ കാ​ട്ടൂ​ക്കാ​ര​ന്‍ ഓ​മ​ന​കു​ട്ട​നാ​ണ്​ (48) അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. പ​രി​ക്കേ​റ്റ ഓ​മ​ന​കു​ട്ട​നെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് ആ​റോ​ടെ എ​സ്.​എ​ന്‍ പു​രം ഇ​രു​പ​ത്തി​യ​ഞ്ചാം ക​ല്ലി​ന് പ​ടി​ഞ്ഞാ​റ് വ​ശ​മാ​ണ് സം​ഭ​വം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ​സ്.​എ​ന്‍ പു​രം സെ​ക്ഷ​ന്‍ കീ​ഴി​ല്‍ ജോ​ലി​ചെ​യ്യു​ന്ന സി.​ഐ.​ടി.​യു യൂണിയൻ അം​ഗ​ങ്ങ​ളാ​യ ര​ണ്ടു​പേ​ര്‍​ക്ക് നേ​രേ​യാ​ണ് ബു​ധ​നാ​ഴ്ച കൈ​യേ​റ്റ​മു​ണ്ടാ​യി . ഇതിനു പിന്നാലെയാണ് സി.​ഐ.​ടി.​യു യൂണിയൻ അംഗമായ ഓമനകുട്ടനും പരിക്കേറ്റത് . നേ​ര​ത്തേ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടു​ന്നി​ല്ലെ​ന്ന പ്ര​തി​ഷേ​ധം നി​ല​നി​ല്‍​ക്കു​ന്ന​തി​ടെ​യാ​ണ് വീ​ണ്ടും അ​ക്ര​മം ഉണ്ടായത് .