ലൈൻ ഇൻസുലേറ്റർ ചെയ്ഞ്ച് ചെയ്യുവാൻ എത്തിച്ച പോളിമറിന്റെ കവറുകൾ ആക്രി കടയിൽ; ഒരു ലക്ഷത്തിനടുത്ത് ശമ്പളം വാങ്ങുന്ന വൈദ്യുതി വകുപ്പ് ജീവനക്കാരൻ ചായ കാശിന് വേണ്ടി 1400 കിലോ കവർ നിസാര വിലയ്ക്ക് ആക്രി കടയിൽ വിറ്റു; ടെണ്ടർ വിളിച്ചു വില്പന നടത്തേണ്ട ബോക്സുകൾ ആക്രിക്കടയിലെത്തിച്ചത് വൈദ്യുതി വകുപ്പിന്റെ വാഹനത്തിൽ; സംഭവം ഇടുക്കിയിൽ

Spread the love

സ്വന്തം ലേഖകൻ
ഇടുക്കി: ലൈൻ ഇൻസുലേറ്റർ ചെയ്ഞ്ച് ചെയ്യുവാൻ എത്തിച്ച പോളിമറിന്റെ കവറുകൾ ആക്രി കടയിൽ. ഒരു ലക്ഷത്തി നടുത്ത് ശമ്പളം വാങ്ങുന്ന വൈദ്യുതി വകുപ്പ് ജീവനക്കാൻ ചായ കാശിന് വേണ്ടി 1400 കിലോ കവർ നിസാര വിലയ്ക്ക് ആക്രി കടയിൽ വിറ്റു. ടെണ്ടർ വിളിച്ചു വില്പന നടത്തേണ്ട ബോക്സുകൾ ആക്രിക്കടയിലെത്തിച്ചത് വൈദ്യുതി വകുപ്പിന്റെ വാഹനത്തിൽ.

ഉടുമൽപേട്ട- മൂലമറ്റം 220 കെ വി ലൈൻ ഇൻസുലേറ്റർ മാറ്റി പുതിയ പോളിമർ ഇൻസുലേറ്റർ ഘടിപ്പിക്കാനായി വൈദ്യുതിവകുപ്പ് കൊണ്ടുവന്ന ഇൻസുലേറ്ററിന്റെ ബോക്സുകളാണ് ജീവനക്കാർ ആക്രി കടയിൽ വിറ്റത്.

ഇടുക്കി വാഴത്തോപ്പിൽ വൈദ്യുതി ബോർഡ് ലൈൻ മെയിന്റനൻസ് സെക്ഷനിലെ ജീവനക്കാരാണ് അടിമാലി കുമളി ദേശീയപാതയിൽ ഇടുക്കി വെള്ളക്കയത്തുള്ള ആക്രിക്കടയിൽ ഇവ വില്പനനടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനായിരങ്ങൾ ശമ്പളം വാങ്ങിക്കുന്ന ജീവനക്കാരാനിവർ. വൈദ്യുതി വകുപ്പിന്റെ വാഹനത്തിലാണ് സാധനങ്ങൾ ആക്രിക്കടയിൽ എത്തിച്ചത്. നിലവിലെ സാഹചര്യത്തിൽ വൈദ്യുതി വകുപ്പ് സാമഗ്രികൾ ടെണ്ടർ വിളിച്ചുവേണം വില്പന നടത്താൻ.

1500 കിലോയോളം തൂക്കം വരുന്ന കാർഡ്ബോർഡ് ബോക്സുകളാണ് വില്പനക്കെത്തിച്ചത്. മൂന്നരകിലോമുകളിൽ തൂക്കം വരുന്ന ഒരു ബോക്സിനു പത്തുരൂപയോളം വില ലഭിക്കും എന്നാൽ പകുതി വിലയ്ക്കാണ് ജീവനക്കാർ ഇത് വിറ്റിരിക്കുന്നത്.

2022 വർഷാരംഭത്തിൽ 20,000 കോടിയോളം രൂപയുടെ മൂലധന ആസ്തിയുള്ള വൈദ്യുതി ബോർഡ് അടുത്ത 5 വർഷം കൊണ്ട് 28,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ആ പ്രഖ്യാപനം യാഥാർധ്യമാക്കില്ല എന്ന് തെളിയിക്കുകയാണ് വാഴത്തോപ്പ് വൈദ്യുതി വകുപ്പ് ജീവനക്കാർ.