
കോഴിക്കോട് : താമരശ്ശേരി പുല്ലാഞ്ഞിമേട് യേശു ഭവനിൽ നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട് വെള്ളിമാട്‌കുന്ന് പത്രോണി നഗർ ബ്രിജിത്ത് നിവാസിൽ യൂജിൻ പെരേരയുടെ മകൾ ലിമ റോസ് (28) ആണ് മരിച്ചത്,
മാനസിക വെല്ലുവിളി നേരിടുന്ന ലിമയെ ഇന്നലെ വൈകീട്ട് 4 മണിയോടെ യേശു ഭവനിൽ നിന്നും കാണാതാവുകയായിരുന്നു, തുടർന്ന് നടത്തിയ തിരച്ചിലിൽ യേശുഭവൻ കോബൗണ്ടിന് അകത്തുള്ള കുളത്തിൽ ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ച് ഇൻക്വസ്റ്റ് നടപടികൾക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



