play-sharp-fill
കൊറോണക്കാലത്ത് എന്ത് കൊണ്ട് ലോകം കേരളത്തെ മാതൃകയാക്കണം ..! ഉത്തരം സൗദിയിൽ നിന്ന്: കൊറോണ രോഗികൾക്കായി ആശുപത്രിയിൽ നിന്ന് ഒഴിപ്പിച്ചതിൽ മനം നൊന്ത് രോഗിയായ മലയാളി നഴ്‌സ് ജീവനൊടുക്കി

കൊറോണക്കാലത്ത് എന്ത് കൊണ്ട് ലോകം കേരളത്തെ മാതൃകയാക്കണം ..! ഉത്തരം സൗദിയിൽ നിന്ന്: കൊറോണ രോഗികൾക്കായി ആശുപത്രിയിൽ നിന്ന് ഒഴിപ്പിച്ചതിൽ മനം നൊന്ത് രോഗിയായ മലയാളി നഴ്‌സ് ജീവനൊടുക്കി

സ്വന്തം ലേഖകൻ

കോവിഡ് രോഗികൾക്കായി ആശുപത്രി ക്രമീകരികരിച്ചപ്പോൾ ഡിസ്ചാർജ് ചെയ്തു വീട്ടിലേയക്ക് അയച്ച ശ്വാസകോശ രോഗിയായ മലയാളി നേഴ്‌സ് സൗദിയിൽ ജീവനൊടുക്കി. കരവാളൂർ ലിജി ഭവനിൽ ശീമോൻ അംബ്രോസിന്റെയും ലിസിയുടെയും മകൾ ലിജി സിബി (31)യാണ് സൗദി അറേബ്യയിലെ അബഹയിൽ വ്യാഴാഴ്ച വൈകിട്ടോടെ തൂങ്ങിമരിച്ചത്.

സൗദിയിൽ ആരോഗ്യമന്ത്രാലയത്തിൽ നേഴ്‌സായ ലിജി ശ്വാസകോശ സംബന്ധമായ രോഗത്തിനു അവിടെ ചികിത്സയിലായിരുന്നു. രണ്ടുമാസം മുമ്പ് നാട്ടിൽ വന്നു തിരികെ പോയതാണ്. അവധി കഴിഞ്ഞ് സൗദിയിലെത്തി ആശുപത്രിയിൽ ചികിത്സ തുടർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാൽ, കോവിഡ്–19 രോഗികൾക്കായി ആശുപത്രി ക്രമീകരിച്ചപ്പോൾ ലിജിയെ ഡിസ്ചാർജ് ചെയ്ത് താമസസ്ഥലത്തേക്ക് അയച്ചു. ഇതോടെ രോഗം വഷളായതിൽ മനംനൊന്ത ലിജി വീട്ടിൽ ആരുമില്ലാത്ത സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു.

 

വിമാന സർവീസുകൾ ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കാനാകാത്ത സാഹചര്യമാണ്. സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ചക്കുവള്ളി സ്വദേശി സിബിയാണ് ഭർത്താവ്. ഏകമകൾ മൂന്നു വയസ്സുള്ള ഇമാനയും സൗദിയിൽ ഉണ്ട്. സഹോദരി: സിജി ലിജു.