രണ്ട് വർഷമായി ലഹരിമരുന്ന് കച്ചവടത്തില്‍ സജീവം; സംശയം തോന്നാതിരിക്കാൻ അഞ്ചാം ക്ലാസുകാരിയായ മകളെയും ഒപ്പംകൂട്ടും; ലോഡ്ജില്‍ നിന്നും എക്സൈസിന്റെ പിടിയിലായത് രണ്ട് ആണ്‍സുഹൃത്തുക്കൾക്കൊപ്പം; ലിജിയയും സംഘവും പിടിയിലായത് ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍…!

Spread the love

കൊച്ചി: ഇന്നലെ രാത്രിയില്‍ കൊച്ചിയില്‍ പിടിയിലായത് ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാന വിതരണക്കാരിയെന്ന് എക്സൈസ്.

video
play-sharp-fill

പള്ളുരുത്തി സ്വദേശിനി ലിജിയയും രണ്ട് ആണ്‍സുഹൃത്തുക്കളുമാണ് തൈക്കൂടത്തെ ലോഡ്ജില്‍ നിന്നും എക്സൈസിന്റെ പിടിയിലായത്. 24 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടികൂടിയത്.

കഴിഞ്ഞ രണ്ടുവർഷമായി ലഹരിമരുന്ന് കച്ചവടത്തില്‍ സജീവമാണ് യുവതിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി ഉപയോഗവും വില്‍പ്പനയും പതിവാക്കിയവരാണ് ലിജിയയും സംഘവുമെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്തിക്കുന്ന രാസലഹരി നഗരത്തില്‍ ചില്ലറ വില്‍പ്പന നടത്തുന്നതാണ് സംഘത്തിന്റെ രീതി. ആർക്കും സംശയം തോന്നാതിരിക്കാൻ അഞ്ചാം ക്ലാസുകാരിയായ മകളെയും കൂട്ടിയായിരുന്നു യുവതിയുടെ ലഹരിക്കടത്ത്.