play-sharp-fill
അത്… ഞാന്‍ മാത്രമല്ല അവരും…’; ‘നമുക്ക് വേണ്ടി മാത്രമല്ല റോഡിലെ മറ്റ് യാത്രക്കാര്‍ക്കും വേണ്ടി ദയവായി എതിരെ വാഹനം വരുമ്പോള്‍ ഡിം ചെയ്യൂ’; മുന്നറിയിപ്പുമായി കേരള പൊലീസ്

അത്… ഞാന്‍ മാത്രമല്ല അവരും…’; ‘നമുക്ക് വേണ്ടി മാത്രമല്ല റോഡിലെ മറ്റ് യാത്രക്കാര്‍ക്കും വേണ്ടി ദയവായി എതിരെ വാഹനം വരുമ്പോള്‍ ഡിം ചെയ്യൂ’; മുന്നറിയിപ്പുമായി കേരള പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റില്‍ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ് ലൈറ്റുകളുടെ പ്രകാശം കണ്ണില്‍ വീണ് ഡ്രൈവറുടെ കാഴ്ച്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. രാത്രി യാത്രകളില്‍ എതിരെ വാഹനങ്ങള്‍ വന്നാല്‍ ലൈറ്റ് ഡിം ചെയ്യണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് വേണ്ടി മാത്രമല്ല റോഡിലെ മറ്റ് യാത്രക്കാര്‍ക്കും വേണ്ടി ദയവായി എതിരെ വാഹനം വരുമ്പോള്‍ ഡിം ചെയ്യൂ’- കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിപ്പ്:

രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റില്‍ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ് ലൈറ്റുകളുടെ പ്രകാശം കണ്ണില്‍ വീണ് ഡ്രൈവറുടെ കാഴ്ച്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്നു. രാത്രി യാത്രകളില്‍ എതിരെ വാഹനങ്ങള്‍ വന്നാല്‍ ദയവായി ലൈറ്റ് ഡിം ചെയ്തു നല്‍കൂ.