ബിഹാറിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 25 മരണം ; 39 പേർക്ക് പരുക്ക് ; ഇടിമിന്നലിൽ പരുക്കേറ്റവരിൽ 18 പെൺകുട്ടികൾ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പട്ന : ബിഹാറിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 25 മരണം. 39 പേർക്ക് പരുക്ക്. പരുക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. ജൂലൈയിൽ ഇതു വരെ 71 പേരാണു ബിഹാറിൽ മിന്നലേറ്റു മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്കു മുഖ്യമന്ത്രി നിതീഷ് കുമാർ 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

മധുബനി, ഔറംഗബാദ്, പട്ന ജില്ലകളിലാണു കൂടുതൽ മരണങ്ങൾ. നെൽപ്പാടങ്ങളിൽ പണിയെടുത്തു നിന്നവരും മഴയത്തു മരച്ചുവട്ടിൽ നിന്നവരുമാണു മിന്നലേറ്റവരിൽ കൂടുതലും. ഭോജ്പുരിൽ സ്കൂളിൽ നിന്നു മടങ്ങവേ മഴയത്തു മരച്ചുവട്ടിൽ കൂടി നിന്ന 18 പെൺകുട്ടികൾക്ക് ഇടിമിന്നലിൽ പരുക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group