
കൊല്ലം : പുനലൂരിൽ ഇടിമിന്നലേറ്റ് 2 തൊഴിലാളികൾ മരിച്ചു. മരിച്ചത് മണിയാർ സ്വദേശികളായ സരോജം രജനി എന്നിവർ.
അപകടം നടന്നത് ഉച്ചയ്ക്ക് 12 മണിയോടെ. പറമ്പിൽ പണിയെടുത്തു കൊണ്ടിരിക്കെയാണ് ഇരുവർക്കും ഇടിമിന്നലേറ്റത്. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പുനലൂരിൽ രാവിലെ മുതൽ ചെറിയ മഴയും ശക്തമായ ഇടിമിന്നലും ഉണ്ടായിരുന്നു. പ്രദേശത്ത് ഇടിമിന്നൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group