റീൽസ് എടുക്കാൻ ഗുണ്ടുമായി ലൈറ്റ് ഹൗസിന് മുകളിൽ കയറി: തിരി കത്തിച്ച ഉടൻ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി; തൃശ്ശൂരിൽ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

Spread the love

തൃശ്ശൂർ: ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളില്‍ കയറി ഗുണ്ട് പൊട്ടിച്ച യുവാവിന്റെ കൈപ്പത്തി തകർന്നു. മണത്തല സ്വദേശി സല്‍മാൻ ഫാരിസിനാണ് പരിക്കേറ്റത്. യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

video
play-sharp-fill

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. റീല്‍സ് ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഗുണ്ടുമായി സല്‍മാനും മറ്റ് നാല് സുഹൃത്തുക്കളും ലൈറ്റ് ഹൗസിന് മുകളില്‍ കയറിയത്. ലൈറ്റ് ഹൗസിന് മുകളില്‍ കയറി അവിടെ നിന്ന് ഗുണ്ട് കത്തിച്ചെറിഞ്ഞ് റീല്‍സ് ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ലൈറ്റ് ഹൗസ് പരിസരത്ത് അതിശക്തമായ കാറ്റ് ഉണ്ടായിരുന്നതിനാല്‍ തിരി കത്തിച്ച ഉടൻ തന്നെ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. തിരി കത്തിച്ച്‌ എറിയാൻ ശ്രമിക്കുന്നതിനിടെ തന്നെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.