video
play-sharp-fill

ലിഫ്റ്റിനിടയിൽ ഇയർഫോൺ കുടുങ്ങി; വീട്ടമ്മ കഴുത്ത് മുറിഞ്ഞ് മരിച്ചു

ലിഫ്റ്റിനിടയിൽ ഇയർഫോൺ കുടുങ്ങി; വീട്ടമ്മ കഴുത്ത് മുറിഞ്ഞ് മരിച്ചു

Spread the love

സ്വന്തംലേഖകൻ

വഡോദര: ലിഫ്റ്റിനിടയിൽ ഇയർഫോൺ കുടുങ്ങി വീട്ടമ്മ മരിച്ചു. ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയിലാണ് ദാരുണ സംഭവം ഉണ്ടായത്. ഉത്തർപ്രദേശ് സ്വദേശിനിയായ 48-കാരിയാണ് മരിച്ചത്.കമ്പനിയുടെ മുകളിലത്തെ നിലയിലേക്ക് പോകുന്നതിനായി ലിഫ്റ്റിൽ കയറിയതായിരുന്നു വീട്ടമ്മ. ലിഫ്റ്റ് മുകളിലെത്തുന്നതിന് മുമ്പ് സ്ത്രീയുടെ ഇയർഫോൺ ലിഫ്റ്റിൻറെ ഗ്രില്ലിൽ കുടുങ്ങി. ഇതെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ലിഫ്റ്റിന്റെ കൊളാപ്‌സിബിൾ ഗ്രില്ലിനകത്ത് ഇയർഫോണുകൾ തങ്ങി നിന്നു. ഇതേ തുടർന്നാണ് സ്ത്രീ കഴുത്ത് മുറിഞ്ഞ് മരിച്ചത്. സ്ത്രീയുടെ തല ശരീരത്തിൽ നിന്നും വേർപെട്ട് പോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.