video
play-sharp-fill

കളമശ്ശേരി മെഡിക്കൽ കോളേജിലെ ലിഫ്റ്റ് തകരാറിലായി; പൊള്ളലേറ്റു മരിച്ചയാളുടെ മൃതദേഹം മൂന്നാം നിലയിൽ നിന്ന് ചുമന്ന് താഴെയിറക്കി;പ്രതിഷേധം ശക്തമാകുന്നു.

കളമശ്ശേരി മെഡിക്കൽ കോളേജിലെ ലിഫ്റ്റ് തകരാറിലായി; പൊള്ളലേറ്റു മരിച്ചയാളുടെ മൃതദേഹം മൂന്നാം നിലയിൽ നിന്ന് ചുമന്ന് താഴെയിറക്കി;പ്രതിഷേധം ശക്തമാകുന്നു.

Spread the love

പൊള്ളലേറ്റു മരിച്ചയാളുടെ മൃതദേഹം മൂന്നാം നിലയിൽ നിന്ന് ചുമന്ന് താഴെയിറക്കി.കളമശ്ശേരി മെഡിക്കൽ കോളേജിലെ ലിഫ്റ്റ് തകരാറിലായതിനെ തുടർന്നാണ് സംഭവം.തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ നോക്കിയ കാലടി സ്വദേശി സുകുമാരനെ 80 ശതമാനം പൊള്ളലോടെ കഴിഞ്ഞ 19 നാണ് ആശുപത്രിയിലെ ത്തിച്ചത്. അത്യാഹിത വിഭാഗത്തിനടുത്തുള്ള ലിഫ്റ്റ് തകരാറിലാണെന്നും രോഗിയെ ചുമന്ന് മൂന്നാം നിലയിലെ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന വിഭാഗത്തിലെത്തിക്കണമെന്നും പറഞ്ഞതായി രോഗിയുടെ ഒപ്പം വന്ന ലിൻ്റോ പി.ആൻ്റോ പറഞ്ഞു.

ശരീരത്തിൽ തൊടാൻ പോലും പറ്റാത്ത തരത്തിൽ ഗുരുതരമായി പൊള്ളലേറ്റ രോഗിയെ വളരെ ബുദ്ധിമുട്ടിയാണ് ബന്ധുക്കൾ മൂന്നാം നിലയിൽ ചുമന്നെത്തിച്ചത്. മരണമടഞ്ഞ സുകുമാരൻ്റെ മൃതദേഹവും ചുമന്ന് താഴെ എത്തിക്കേണ്ട അവസ്ഥയായിരുന്നുവെന്ന് ലിൻ്റോ പറയുന്നു.

ചികിത്സാ കാര്യങ്ങളിൽ അടക്കം നിരവധി പരാതികൾ ഉയർന്നു വന്നിട്ടുള്ള കളമശേരി മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധവുമായി കൂടുതൽ പേർ രംഗത്തെത്തിയിരിക്കുന്നു. ലിഫ്റ്റ് തകരാറിലായി ഗുരുതര പ്രശ്നങ്ങൾ സംഭവിച്ചിട്ടും അധിക്യതരുടെ ഭാഗത്തു നിന്നും അനുകൂല നിലപാട് ഉണ്ടാകുന്നില്ല എന്നും പരാതിയുണ്ട്. കിടപ്പു രോഗികൾ ഉൾപ്പെടെ വലയുന്ന സാഹചര്യത്തിലും എപ്പോൾ ചോദിച്ചാലും ലിഫ്റ്റ് നിർമ്മാണം അന്തിമഘട്ടത്തിലാണെന്ന തണുപ്പൻ മറുപടിയാണ് അധികൃതർ നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group