
ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറി മൊബൈല്‍ ഫോണ്‍ കവര്‍ന്നു; കൊച്ചിയിൽ രണ്ട് യുവാക്കള്‍ പിടിയില്‍
സ്വന്തം ലേഖകൻ
ഫോര്‍ട്ട്കൊച്ചി: ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി വിലകൂടിയ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍.
വിനോദസഞ്ചാരത്തിന് ഫോര്‍ട്ട്കൊച്ചിയിലെത്തിയ തൃശൂര്‍ അയിക്കരപറമ്ബില് വീട്ടില്‍ അഭിജിത്ത് അയാനില്നിന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്ന മട്ടാഞ്ചേരി പുതിയ റോഡ് സ്വദേശി ഇക്രു എന്ന ഷാജഹാന് (27), അസ്റാജ് ബില്‍ഡിങ്ങില്‍ ഷിനാസ് (21) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ പി.കെ. സാബു, എസ്.ഐ ശ്രീഗോവിന്ദ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 13നാണ് സംഭവം. ഫോര്‍ട്ട്കൊച്ചി കുന്നുംപുറത്തുവെച്ച് ബൈക്കില്‍ വരുകയായിരുന്ന അഭിജിത്തിനെ ഷാജഹാന് കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ച് കയറിയശേഷം പുതിയ റോഡില്‍ എത്തിയപ്പോള്‍ കത്തികാട്ടി ൈകയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു. ഷിനാസാണ് മൊബൈല്‍ വില്പന നടത്തിയത്. ഈ ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എസ്.ഐമാരായ ജോസഫ് ഫാബിയാന്‍, ജോര്‍ജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീജിത്ത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എഡ്വിന്, അനീഷ്, പ്രിസന്‍ എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.