
സമൂഹത്തിൽ ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. വ്യക്തിപരമായ ആരോഗ്യം സംരക്ഷിക്കുന്നവർപോലും ചില പകർച്ചവ്യാധികളുടെ പിടിയിൽ അകപ്പെട്ടു പോകാറുണ്ട്. എന്നാൽ ജീവിതശൈലീ രോഗങ്ങളുണ്ടാകാതിരിക്കാനും നിലവിലേത് വർദ്ധിക്കാതിരിക്കാനും വ്യക്ത്യധിഷ്ഠിതമായ ആരോഗ്യം സംരക്ഷിക്കുക എന്നതുതന്നെയാണ് പ്രധാനം.
എന്നാൽ, ഇങ്ങനെയുള്ള ഘട്ടങ്ങളിൽ ഭക്ഷണശീലങ്ങള്‍ ക്രമീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇഷ ഫൗണ്ടേഷന്റെ സ്ഥാപകനായ സദ്ഗുരു മുന്നോട്ടുവയ്ക്കുന്നു.
നമ്മള് കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണം ശാരീരിക ആവശ്യങ്ങളോടൊപ്പം ആരോഗ്യത്തെ കേന്ദ്രീകരിച്ചിരിക്കണം. വിശപ്പ് തീർക്കാനോ ഊർജം നേടാനോ മാത്രമല്ല, ശരീരത്തിനും മനസ്സിനും ഗുണകരമായ രീതിയിലായിരിക്കണം ഭക്ഷണം. അതോടൊപ്പം, ഭക്ഷണം മിതമായ വേഗത്തിൽ നന്നായി ചവച്ച് കഴിക്കുന്നത് അതിലുടനീളമുള്ള പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കും. ശരിയായ ഭക്ഷണശീലം, ദൈനംദിന ആരോഗ്യമെന്നതിലുപരി ദീർഘകാല ആരോഗ്യത്തിനും വലിയ പങ്ക് വഹിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ ഭക്ഷണം കഴിക്കുന്ന സമയത്തിന് ഇടവേള കൊടുത്തു വേണം ഭക്ഷണം കഴിക്കണമെന്നും ഭക്ഷണ ക്രമത്തില്‍ കുറഞ്ഞത് അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ ഇടവേള വേണമെന്നും സദ്ഗുരു നിർദേശിക്കുന്നു.
മനുഷ്യശരീരം കുറച്ച് നേരം ഭക്ഷണമില്ലാതെ നിലകൊള്ളാനായാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇടവേളകളോടെ ഭക്ഷണം കഴിക്കുന്നത്, ശരീരത്തെ വിഷവിമുക്തമാക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള ഒരു സ്വാഭാവിക അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു. അതിനാൽ, ഓരോ ഭക്ഷണത്തിനും ഇടയിൽ ശരിയായ അന്തരവും സമയക്രമവും പാലിക്കുന്നത് നല്ല ആരോഗ്യത്തിന് അനിവാര്യമാണ്.
ഭക്ഷണക്രമത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. വേവിക്കേണ്ടതായ ഭക്ഷണം പൂർണ്ണമായും വേവിച്ചതിനുശേഷം മാത്രം കഴിക്കുക. വേവിച്ചതും അസംസ്കൃതവുമായ ഭക്ഷണങ്ങള്‍ സന്തുലിതമാക്കുന്നത് ശരീരത്തിന്റെ ഉന്മേഷം നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെ സമതുലിതമായാഹാരം സ്വീകരിക്കുന്നത് ദൈനംദിന ആരോഗ്യം മെച്ചപ്പെടുത്താനും ആന്തരിക സജീവത വളർത്താനും സഹായകമാകും.