‘പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കില്‍, വീല്‍ചെയറില്‍ പോകേണ്ടിവരും ‘; പാണക്കാട് കുടുംബാംഗത്തിനെതിരെ വധഭീഷണി; സന്ദേശം പൊലീസിന് കൈമാറി മുഈൻ അലി തങ്ങള്‍
മലപ്പുറം: പാണക്കാട് മുഈൻ അലി തങ്ങള്‍ക്കെതിരെ ഫോണില്‍ വധഭീഷണി.
നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്ന് വീല്‍ചെയറില്‍ പോകേണ്ടി വരുമെന്നുമാണ് ഭീഷണി.
ഭീഷണി സന്ദേശം മുഈൻ അലി തങ്ങള്‍ മലപ്പുറം പൊലീസിന് കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘തങ്ങളെ ഈ പോക്ക് പോകാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും. തങ്ങള്‍ കുടുംബത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ക്ക് പുറത്തിറങ്ങാനാകില്ല.
നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ അനുവദിക്കില്ല’ എന്നായിരുന്നു ഫോണില്‍ അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.
മുസ്ലിം ലീഗ് പ്രവർത്തകനായ റാഫി പുതിയ കടവില്‍ ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മുഈൻ അലി ആരോപിച്ചു.സമസ്ത വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പരാമർശത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഈൻ അലി രംഗത്തെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചെന്ന പേരില്‍ 2021 ല്‍ ലീഗ് ഹൗസില്‍ വച്ച് മുഈൻ അലി തങ്ങള്‍ക്കെതിരെ റാഫി പ്രതിഷേധിച്ചിരുന്നു.